മണ്ണാര്‍ക്കാട്: അടുത്തമാസം കടലുണ്ടിയില്‍ നടക്കുന്ന പ്രൊഫൈസ് 5.0- പ്രൊഫഷണ ല്‍സ് ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രചരണാര്‍ഥം വിസ്ഡം യൂത്ത് ജില്ലാ കമ്മിറ്റി മണ്ണാ ര്‍ക്കാട് പ്രഫഷണല്‍സ് മീറ്റ് സംഘടിപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ പങ്കെടുത്തു. ബഹുസ്വരതയെ സംരക്ഷിച്ചുനിര്‍ത്താന്‍ യുവാക്കള്‍ കര്‍മനിരതരാകണമെന്നും ഭരണ-നേതൃരംഗങ്ങളില്‍ യുവാക്കളെ കൂടി പരിഗണിച്ചുള്ള സമീപനമുണ്ടാകണമെന്നും സംഗമം ആവശ്യപ്പെട്ടു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈ സേഷന് ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രൊഫഷണല്‍ വിങ് ജില്ലാ ചെയര്മാന് ഡോ.പ്രിയാസ് അധ്യക്ഷനായി. മൂസ സ്വലാഹി കാര, ഷഹീര്‍ അല്‍ ഹികമി, അസ്ഹര്‍ ആമയൂര്‍, ഡോ.ഉനൈസ്, അസ്ലം, മഹറൂഫ് എന്നിവര്‍ സംസാരിച്ചു. അടുത്തമാസം 17,18 തിയതികളിലാണ് പ്രൊഫഷണല്‍സ് ഫാമിലി കോണ്‍ഫറന്‍സ് നടക്കുന്നത്.
