മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് നഗരസഭാതെരഞ്ഞെടുപ്പില്‍ വിജയിച്ച 30അംഗ ജനപ്രതിനിധി കള്‍ സത്യപ്രതിജ്ഞചൊല്ലി ചുമതലയേറ്റു.മുതിര്‍ന്ന അംഗവും മുന്‍ വികസനകാര്യ സമിതി അധ്യക്ഷനുമായ കെ. ബാലകൃഷ്ണനാണ് ആദ്യം ചുമതലയേറ്റത്. ജില്ലാ പട്ടിക ജാതി വികസന ഓഫിസറും റിട്ടേണിങ് ഓഫിസറുമായ കെ.എസ്. ശ്രീജ സത്യവാചകം ചൊല്ലികൊടുത്തു.തുടര്‍ന്ന്, മറ്റു അംഗങ്ങള്‍ക്ക് കെ.ബാലകൃഷ്ണനും സത്യവാചകം ചൊല്ലികൊടുത്തു.വാര്‍ഡ് ക്രമത്തിലാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞചൊല്ലി ചുമതല യേറ്റത്.നഗരസഭാ ഓഫിസിന് മുന്‍വശം തയ്യാറാക്കിയ പ്രത്യേകവേദിയിലായിരുന്നു ചടങ്ങ്.എന്‍. ഷംസുദ്ദീന് എം.എല്‍.എ., മുന്‍ എം.എല്‍.എ. കളത്തില്‍ അബ്ദുള്ള, നഗര സഭാ സെക്രട്ടറി എം.സതീഷ്കുമാര്‍, ഡി.സി.സി. സെക്രട്ടറി പി.ആര്. സുരേഷ്, സി.പി.എം. ലോക്കല്‍ സെക്രട്ടറി കെ. മന്‍സൂര്‍, ഡോ.കെ.എ കമ്മാപ്പ, മറ്റു രാഷ്ട്രീയ-സാമൂഹിക മേഖലകളിലുള്ളവരും പ്രവര്‍ത്തകരും ജനപ്രതിനിധികളുടെ കുടുംബാം ഗങ്ങളും പങ്കെടുത്തു. തുടര്‍ന്ന് മുതിര്‍ന്ന അംഗം കെ. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ആദ്യകൗണ്‍സില്‍ യോഗവും ചേര്‍ന്നു. നഗരസഭാ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സ ണന് തിരഞ്ഞെടുപ്പ് തിയതികളും കൗണ്‍സിലില്‍ പ്രഖ്യാപിച്ചു.26ന് രാവിലെ 10.30ന് ചെയര്‍പേഴ്സണേയും ഉച്ചയ്ക്ക് 2.30ന് വൈസ് ചെയര്‍പേഴ്സനേയും തിരഞ്ഞെടുക്കുമെന്ന് അറിയിച്ചു.
