മണ്ണാര്‍ക്കാട്: ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു.കോട്ടോപ്പാടം പഞ്ചായ ത്തിലെ പൊതുവപ്പാടം എസ് ടി നഗറിലെ കണ്ണന്റെ ഭാര്യ ശാന്ത(34)യാണ് ആംബുലന് സില് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.തിങ്കളാഴ്ച അര്‍ധരാത്രിയാണ് സംഭവം.യുവതി ക്ക് പ്രസവവേദനയനുഭവപ്പെട്ട ഭര്‍ത്താവ് 108 ആംബുലന്‍സിലേക്ക് ഫോണ്‍ ചെയ്യുകയാ യിരുന്നു. ഉടനെ വാഹനവും എത്തിച്ചേര്‍ന്നു. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് വരുന്നവഴി കുന്തിപ്പുഴ പാലത്തിനടുത്തെത്തിയതോടെ ശാന്ത പ്രസവിക്കുകയായിരു ന്നു. ആംബുലന്‍സിലുണ്ടായിരുന്ന ജീവനക്കാരായ ജോബിന്,മനു എന്നിവര്‍ വാഹന ത്തിലുണ്ടായിരുന്ന പ്രസവ രക്ഷാകിറ്റുകള് ഉപയോഗിച്ച് അമ്മയെയും കുഞ്ഞിനേയും സുരക്ഷിതമാക്കി താലൂക്ക് ആശുപത്രിയിലെത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി രിക്കുന്നുവെന്ന് താലൂക്ക് ആശുപത്രി അധികൃതര്‍ പറഞ്ഞു. കുഞ്ഞിന് 2.160 കിലോഗ്രാം തൂക്കമുണ്ട്. ജനുവരിയിലാണ് ഇവരുടെ പ്രസവതീയതി പറഞ്ഞിരുന്നത്. ദമ്പതികളുടെ ആറാമത്തെ കുഞ്ഞാണിത്. അഞ്ചാമത്തെ പ്രസവവും ആംബുലന്‍സിലായിരുന്നു. 2024 ഏപ്രില്‍ മാസത്തിലായിരുന്നു സംഭവം. അന്ന് എട്ടുമാസം ഗര്ഭിണിയായിരിക്കുമ്പോ ഴായിരുന്നു പ്രസവം. അന്നത്തെ ആണ്‍കുഞ്ഞിന് ഇപ്പോള്‍ രണ്ടുവയസാകാനായി. ഇത്ത വണയും യുവതിയുടെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് ആശാവര്‍ക്കര്‍ വിജി പറഞ്ഞു.
