അലനല്ലൂര്‍: എടത്തനാട്ടുകര ചോലമണ്ണ് ചൂരപ്പട്ട ഭാഗത്ത് തോട്ടത്തില്‍ പുലിയെ കണ്ട തായി തൊഴിലാളികള്‍. പൊന്‍പാറ സ്വദേശി ടി.വി. സെബാസ്റ്റ്യന്റെ തോട്ടത്തിലാണ് വന്യജീവിയുടെ സാന്നിധ്യം. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തോട്ടത്തില്‍ കുരുമുളകു പറിക്കുന്ന തൊഴിലാളിയാണ് രണ്ടുപുലികളെ കണ്ടതായി പറയുന്നത്. കുരങ്ങുകളുടെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പുലികളെ കണ്ടത്. തുടര്‍ന്ന് പടക്കം പൊട്ടിച്ചതോടെ വന്യജീവികള്‍ കാട്ടിലേക്ക് മറയുകയായിരുന്നു. വിവരമറിയിച്ചപ്രകാ രം വനപാലകരെത്തി പരിശോധന നടത്തി. സ്ഥലത്ത് കാല്‍പ്പാടുകളോ മറ്റോ കണ്ടെ ത്തിയിട്ടില്ലെന്ന് വനപാലകര്‍ അറിയിച്ചു. പ്രദേശത്ത് പട്രോളിങ് നടത്തുമെന്നും അറി യിച്ചു.
