തൃത്താല:ദേശീയ സരസ് മേളയുടെ പ്രധാന പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മ്മം ചാലിശ്ശേ രി മുലയംപറമ്പ് മൈതാനിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും സരസ് സംഘാട ക സമിതി ചെയര്‍മാനുമായ എം.ബി രാജേഷ് നിര്‍വഹിച്ചു.ഒരുലക്ഷത്തോളം ചതുരശ്ര അടിയുള്ള, പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത പവലിയനാണ് സരസ് മേളയ്ക്കായി തയാറാക്കുന്നത്.തൃത്താല ചാലിശ്ശേരിയില്‍ കുടുംബശ്രീ സംഘടിപ്പിക്കുന്ന മേളയില്‍ പ്രധാന വേദിയും 350 ഉത്പന്ന വിപണന സ്റ്റാളുകളും 30 ഫുഡ് സ്റ്റാളുകളുമാണ് ഒരുക്കുന്ന ത്.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സംരംഭകരുടെ വൈവിധ്യമാര്‍ന്ന ഉത്പന്ന ങ്ങളും തനത് ഭക്ഷ്യ വിഭവങ്ങളും ലഭ്യമാക്കുന്ന മേളയില്‍ എല്ലാദിവസവും കലാസാം സ്ക്കാരിക പരിപാടികളും അരങ്ങേറും. മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. ജനു വരി രണ്ട് മുതല്‍ 11 വരെയാണ് മേള.ജനുവരി രണ്ടിന് വന്‍ ജന പങ്കാളിത്തത്തോടെ വിളംബരഘോഷയാത്രയും സംഘടിപ്പിക്കും.മുന്‍ എംഎല്‍എ ടി. പി കുഞ്ഞുണ്ണി അധ്യക്ഷനായി.കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ പി. ഉണ്ണികൃഷ്ണന്, സി ഡി എസ് ചെയര്‍പേഴ്സണ്‍ ലത സുഗുണന്, പി.പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ സൈത ലവി, സി.ഡി.എസ് ചെയര്പേഴ്സണ്മാര്,വിവിധ സബ്കമ്മിറ്റി ചെയര്മാന്മാര്, കണ്‍വീ നര്‍മാര്‍, അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
