മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെ ടുത്താന്‍ കൂട്ടുനിന്നെന്ന ആരോപണത്തില്‍ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പൊന്‍പാറ കോയക്കുട്ടിക്കെതിരെ മുസ്ലിം ലീഗ് വാര്‍ഡ് കമ്മിറ്റിയുടെ പരാതി. ഇക്കഴി ഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ എടേരം വാര്‍ഡില്‍നിന്ന് യു.ഡി.എഫ്. സ്വതന്ത്രനായി മത്സരിച്ച മുസ്തഫ വറോടന്‍ പരാജയപ്പെട്ടതിന് പിന്നില്‍ ഇദ്ദേഹം പരസ്യമായും രഹസ്യ മായും കൂട്ടുനിന്നുവെന്നാണ് വാര്‍ഡ് കമ്മിറ്റിയുടെ ആരോപണം.കഴിഞ്ഞദിവസം ചേര്‍ന്ന 21-ാം വാര്‍ഡ് പുത്തില്ലത്തെ മുസ്ലിം ലീഗ് വാര്‍ഡ് കമ്മിറ്റിയാണ് ഇദ്ദേഹത്തിനെ തിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മേല്‍ഘടകങ്ങളെ സമീപിക്കാന്‍ തീരുമാ നിച്ചത്. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ വാര്‍ഡുതലത്തില്‍ മൂന്നംഗ അന്വേ ഷണകമ്മിറ്റിയേയും നിയമിച്ചിട്ടുണ്ട്. വാര്‍ഡ് കൗണ്‍സിലര്‍ സ്ഥാനത്തുനിന്നും കൂടാതെ മറ്റു പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്നും ഇദ്ദേഹത്തെ നീക്കണമെന്നാണ് യോഗതീരുമാനം. ഇക്കാര്യം മേല്‍ഘടകങ്ങളെ രേഖാമൂലം അറിയിക്കാനും ഭാരവാഹികളായ വാര്‍ഡ് പ്രസിഡന്റ് എം.എം സലീം, ജനറല്‍സെക്രട്ടറി ഹുസൈന് കക്കാടന്‍ , ഖജാന്‍ജി സി. കെ ഹംസ എന്നിവരെ ചുമതലപ്പെടുത്തി. മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്., കെ.എം.സി.സിയിലെ നാട്ടിലുള്ള പ്രവാസികള്‍ എന്നിവരുടെ സംയുക്തമായ യോഗ ത്തിലാണ് തീരുമാനം.ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അവലോകനം, യു.ഡി. എഫിന് പഞ്ചായത്ത് ഭരണം നഷ്ടപ്പെടാനുള്ള കാരണം, പാര്‍ട്ടിയെ ശക്തിപ്പെടുത്താനു ള്ള പൊതു ചര്‍ച്ച എന്നിവയായിരുന്നു യോഗത്തിലെ അജണ്ട. എന്നാല്‍ ഇങ്ങനെയൊരു പരാതി തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് പൊന്‍പാറ കോയക്കുട്ടി പറഞ്ഞു. നടപടി യെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് മരയ്ക്കാര്‍ മാരായമംഗലം പറഞ്ഞു.
