തച്ചമ്പാറ: പിച്ചളമുണ്ട വാക്കോടനില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ അകപ്പെട്ട പുലി യെ കാട്ടില്‍ തുറന്നുവിട്ടു.വാക്കോടനില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ അകലെ ശിരു വാണി ഉള്‍വനത്തിലാണ് പുലിയെ തുറന്നുവിട്ടതെന്ന് വനംവകുപ്പ് അധികൃതര്‍ അറി യിച്ചു. ഇതോടെ മാസങ്ങളായി നേരിട്ട പുലിഭീതി അകന്നതിന്റെ താത്കാലിക ആശ്വാ സത്തിലാണ് വനയോരഗ്രാമം. വനമേഖലയോട് ചേര്‍ന്ന് കൊട്ടാരം ജോര്‍ജിന്റെ തോട്ട ത്തില്‍ സ്ഥാപിച്ചിരുന്ന കെണിയില്‍ ശനിയാഴ്ച രാത്രി 10മണിയോടെയാണ് നാലുവയസ്സ് മതിക്കുന്ന പെണ്പുലികുടുങ്ങിയത്.ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് കൂട്ടില്‍ പുലിയെകണ്ടത്. ഇക്കാര്യം വനംവകുപ്പ് അധികൃതരെ അറിയിച്ചു.തുടര്‍ന്ന് ഡി.എഫ്.ഒ. സി.അബ്ദുല്‍ ലത്തീഫ്, മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫിസര്‍ ഇമ്രോസ് ഏലിയാസ് നവാസ്, ആര്.ആര്.ടി. ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ മോഹനകൃഷ്ണന്, പാലക്കയം ഫോറസ്റ്റ് സ്റ്റേഷന് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ലക്ഷ്മിദാസന് എന്നിവരും മറ്റ് വനപാലകര്‍, ആര്.ആര്.ടി. അംഗങ്ങള്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി.തുടര്‍നടപടികള്‍ സ്വീകരിച്ചു.പുലി കൂട്ടിലായതറിഞ്ഞ് നിരവധിആളുകളാണ് സ്ഥലത്തെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ പുലിയെ സ്ഥലത്ത് നിന്നും മാറ്റി. ഡി.എഫ്.ഒയുടെ നേതൃത്വത്തില്‍ പുലിയുടെ ആരോഗ്യനിലയെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് പുലര്‍ച്ചെ നാലേമുക്കാലോടെ ശിരുവാണിയില്‍ കേരളാമേട്ടിലെ ഉള്‍വന ത്തില്‍ തുറന്നുവിട്ടതെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഒന്നരമാസത്തോളമായി വാക്കോടന്‍ മലയോടുചേര്ന്നുള്ള വിവിധ പ്രദേശങ്ങളില്‍ പുലിശല്യം രൂക്ഷമായിരു ന്നു. ഡി.എഫ്.ഒയ്ക്ക് നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നവംബര്‍ 27ന് കൊട്ടാരം ജോര്‍ജിന്റെ തോട്ടത്തില്‍ വനംവകുപ്പ് അധികൃതര്‍ കൂടുസ്ഥാപിച്ചത്. കാമറ നിരീക്ഷണവും നടത്തിയിരുന്നു.
