മണ്ണാര്‍ക്കാട്: കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് ജില്ലാ ദ്വിദിന സമ്മേളനം മണ്ണാര്‍ക്കാട് പാലാട്ട് റെസിഡന്സില് തുടങ്ങി.ജില്ലാ പ്രസിഡന്റ് സി.എച്ച്. സുല്‍ഫിക്കറലി പതാക ഉയര്‍ത്തി. പ്രതിനിധി സമ്മേളനം മണ്ണാര്‍ക്കാട് നഗരസഭ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ ഉപാധ്യക്ഷന്‍ പി. അന്‍വര്‍ സാദത്ത് അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ സിദ്ദീഖ് പാറോക്കോട്, സംസ്ഥാന നേതാക്കളായ ഇ.ആര്. അലി, നാസര്‍ തേളത്ത്, കെ.പി.എ. സലീം, കെ .എം സാലിഹ, ജില്ലാ ജനറല്‍ സെക്രട്ടറി ടി. ഷൗക്കത്തലി, ട്രഷറര്‍ സത്താര്‍ താണിയന്‍,സി. ഖാലിദ്, പി. അബ്ദുള്‍ നാസര്‍ എന്നിവര്‍ സംസാരിച്ചു. സമാപന കൗണ്‍സിലില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.തുടര്‍ന്ന്, ഇശല്സന്ധ്യയുമുണ്ടായി.
