അലനല്ലൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരി ച്ചുവിജയിച്ചവരില് പഴയ സഹപാഠികളും. യു.ഡി.എഫ്. സ്ഥാനാര്‍ഥികളായി എടത്തനാ ട്ടുകര ഡിവിഷനില്‍നിന്ന് മത്സരിച്ച ടി.പി സൈനബയും അലനല്ലൂര്‍ ഈസ്റ്റ് ഡിവിഷനി ല്‍നിന്ന് മത്സരിച്ച സീനത്ത് കൊങ്ങത്തുമാണ് മികച്ച ഭൂരിപക്ഷത്തോടെ ബ്ലോക്കിലേ ക്ക് തെരഞ്ഞെടുക്കപ്പെട്ടത്.പടിക്കപ്പാടം സ്വദേശിനികളായ ഇരുവരും എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 1990-91 എസ്.എസ്. എല്‍.സി. ബാച്ചു കാരാണ്. ബാച്ചിന്റെ അലുമിനി അസോസിയേഷന് എക്സിക്യൂട്ടീവ് അംഗങ്ങളുമാണ് രണ്ടുപേരും. തെരഞ്ഞെടുപ്പില്‍ 5127 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ടി.പി സൈനബ വിജയിച്ചത്. ബ്ലോക്ക് പഞ്ചായത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഭൂരിപക്ഷവും സൈനബയ്ക്കാണ്. 7602 വോട്ടാണ ലഭിച്ചത്. എതിര്‍സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 2475 വോട്ടാണ്. സീനത്ത് കൊങ്ങത്ത് 1818 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.6159 വോട്ടുകള്‍ ആകെ നേടിയപ്പോള്‍ എല്‍.ഡി.എഫിലെ സുലോചനയ്ക്ക് 4341 വോട്ടാണ് ലഭിച്ചത്. അലനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ 2015 ലെ ക്ഷേമകാര്യസമിതി അധ്യക്ഷകൂടി യായിരുന്നു സീനത്ത്. കോട്ടപ്പള്ളയില്‍ സംഘടിപ്പിച്ച അലുമിനി അസോസിയേഷന് എക്സിക്യൂട്ടീവ് യോഗം ഇരുവരെയും അഭിനന്ദിച്ചു. അസോസിയേഷന് പ്രസിഡന്റ് പി. അഹമ്മദ് സുബൈര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി. അബ്ദുസ്സലാം അധ്യക്ഷനായി. എക്സിക്യൂട്ടീവ് അംഗങ്ങളായ സി. ബഷീര്‍, സി.പി. ഹക്കീം, പി. മരക്കാര്‍, അബ്ദു മംഗല ത്ത്, എം. ബഷീര്‍, സി.പി. അബ്ദുല്‍ ഹമീദ്, മജീദ് എന്നിവര്‍ സംസാരിച്ചു.
