മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ലയണ്‍സ് ക്ലബ് ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലേക്കുള്ള ധനശേഖരണത്തിന്റെ ഭാഗമായി നടത്തുന്ന ‘ഒറ്റ’ നാടകപ്രദര്‍ശനത്തിന്റെ ടിക്കറ്റ് പ്രകാശനം നടത്തി. എന്‍.ഷംസുദ്ദീന് എം.എല്‍.എ, ലയണ്‍സ് ക്ലബ് പ്രസിഡന്റ് സാംസണ് മാസ്റ്റര്‍ക്ക് ടിക്കറ്റ് കൈമാറി പ്രകാശനം നിര്‍വഹിച്ചു. സോണ്‍ ചെയര്മാന് ഷൈജു ചിറയില്‍, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ഡോ.എസ്. ഷിബു, സുബ്രഹ്മണ്യന്, വി.ജെ ജോസ്, ഡോ.ചാള്‍സ്, പ്രകാശ്, മിനി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അടു ത്തമാസം ഏഴിന് വൈകിട്ട് 6.30ന് മണ്ണാര്‍ക്കാട് എം.പി. ഓഡിറ്റോറിയത്തിലാണ് ‘ഒറ്റ’ നാടകം അരങ്ങേറുക.
