കാഞ്ഞിരപ്പുഴ: ജലസേചന വകുപ്പ് നടപ്പിലാക്കുന്ന ഇറിഗേഷന്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ വിനോദ ഉപകരണങ്ങള്‍ സ്ഥാപിച്ചുതുടങ്ങി. ഇതോടെ, ക്രിസ്മസ് അവധിക്കാലവും പുതുവത്സരവും കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് ആഘോഷിക്കാന്‍ കൂടുതല്‍ സൗകര്യങ്ങളായി.നിലവില്‍ സന്ദര്‍ശകര്‍ക്ക് വിസ്മയ കാഴ്ചപകരാന് ഉദ്യാനത്തിലെ സംഗീതജലധാര പ്രവര്‍ത്തനസജ്ജമാക്കി. കുട്ടികള്ക്കാ യി പ്രത്യേക കളിയുപകരണങ്ങളും വിവിധഭാഗങ്ങളില്‍ സ്ഥാപിച്ചു. വൈകുന്നേരങ്ങളി ല്‍ സന്ദര്‍ശകരുടെ തിരക്കും വര്‍ധിച്ചുതുടങ്ങി. കാഞ്ഞിരപ്പുഴ ഉദ്യനത്തിന്റെ പൂര്‍ണ ചുമതല ഏറ്റെടുത്ത എഫ്.എസ്.ഐ.ടി. കമ്പനിയാണ് വിനോദ ഉപകരണങ്ങളെല്ലാം സ്ഥാപിച്ചത്. 161 കോടിരൂപ ചെലവിലാണ് കാഞ്ഞിരപ്പുഴയില്‍ ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുള്ളത്. ഉദ്യാനത്തിന്റെ നിര്‍വഹണചുമതല ജലസേചനവകുപ്പിന്റെ നോഡല്‍ ഏജന്‍സിയായ കിഡ്ക്കിനാണ്. 30 വര്‍ഷത്തേക്കാണ് ടൂറിസം പ്രവര്‍ത്തനം വികസിപ്പിക്കുന്നതിനുള്ള സ്ഥലം കൈമാറിയിട്ടുള്ളത്. അണക്കെട്ടും അണക്കെട്ടി ന്റെ നിയന്ത്രിത മേഖലയും ഒഴിവാക്കി നിലവിലെ ഉദ്യാനവും ഉദ്യനത്തോട് ചേര്‍ന്നു കിടക്കുന്ന മറ്റു സ്ഥലങ്ങളും ഓഫീസ് കോമ്പൗണ്ട് ഒഴികെയുള്ള മുഴുവന്‍ സ്ഥലങ്ങളും ടൂറിസം വികസനത്തിന് പ്രേയോജനപ്പെടുത്തും. സംസ്ഥാനത്തുതന്നെ ഏറ്റവും വലിയ ടൂറിസം പദ്ധതിക്കാണ് കാഞ്ഞിരപ്പുഴയില്‍ തുടക്കം കുറിക്കുന്നത്. അഞ്ച് ഏക്കര്‍ സ്ഥലം പൂര്‍ണമായും ടൗണ്‍ഷിപ് നിര്‍മാണത്തിനായി ഉപയോഗിക്കും. കൂടാതെ വാട്ടര്‍ തീം പാര്‍ക്ക്, ഓഷ്യനോറിയം, ബട്ടര്‍ഫ്ളൈ പാര്‍ക്ക്, മ്യൂസിക്കല്ഫൗണ്ടന്, അത്യാധുനി ക സംവിധാനത്തില്‍ കാന്റീന്, റെസ്റ്റോറന്റ്, ഐസ്ക്രീം പാര്‍ലര്‍, തുടങ്ങിയവ ഉദ്യന ത്തിലൊരുങ്ങും. വരുമാനത്തില്‍നിന്ന് ജിഎസ് ടി ഉള്‍പ്പെടെ 21 ശതമാനം തുകയാണ് സര്‍ക്കാരിന് ലഭ്യമാകുക.
