തച്ചമ്പാറ: തെരുവുനായ മുന്നില്‍ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. മുതുകുറുശ്ശി മമ്പോക്ക് സ്വദേശി ഓപത്ത് അരുണ്‍ (36)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ തെക്കുംപുറത്ത് വെച്ചായിരുന്നു അപകടം. അരുണിന്റെ മുഖത്തും കൈക്കും കാലിനും പരിക്കേറ്റു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുംവഴി തെക്കുംപുറത്ത് വെച്ച് മുന്നിലേക്ക് ചാടിയ നായ ബൈക്കിലിടിച്ചതോടെ നിയന്ത്രണം തെറ്റി അരുണ്‍ വീഴുകയായിരുന്നു. പരിക്കേറ്റ് അബോധാവസ്ഥയിലായ യുവാവിനെ പ്രദേശവാസികള്‍ ചേര്‍ന്ന് മണ്ണാര്‍ക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രദേശത്ത് തെരുവുനായശല്ല്യം രൂക്ഷമാണെന്നും ഇതിന് പരിഹാരം കാണാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
