കാഞ്ഞിരപ്പുഴ: കര്‍ഷകരുടെ ആവശ്യപ്രകാരം,കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയില്‍ നിന്ന് ഇടതുകരപ്രധാനകനാല്വഴിയും ജലവിതരണം തുടങ്ങി. ഇന്നലെ രാവിലെ 10ന് കനാലിന്റെ ഷട്ടര്‍ അഞ്ച് സെന്റീമീറ്റര്‍ ഉയര്‍ത്തിയാണ് ആദ്യഘട്ടത്തില്‍ വെള്ളമൊഴു ക്കുന്നത്.വലതുകരകനാല്വഴി നടത്തികൊണ്ടിരിക്കുന്ന ജലവിതരണം നിര്‍ത്തിവെ ച്ചു. അണക്കെട്ടിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ കനാലാണ് ഇടതുകര. 61 കിലോമീറ്ററാ ണ് ദൂരം. ഉപകനാലുകളുമുണ്ട്. ഹെക്ടര്‍കണക്കിന് നെല്‍കൃഷിയാണ് ഈ മേഖലയിലു ള്ളത്. നിലവില്‍, ചളവറ, കയിലിയാട്, അമ്പലപ്പാറ, ഒറ്റപ്പാലം,അനങ്ങനടി, വെള്ളിനേ ഴി, ഒങ്ങുന്തറ എന്നീ സ്ഥലങ്ങളിലേക്ക് കൃഷിക്കായി വെള്ളംവിടണമെന്ന കര്‍ഷകരു ടെ ആവശ്യപ്രകാരമാണ് ജലവിതരണം ആരംഭിച്ചത്. മറ്റു ഭാഗങ്ങളിലെ കര്‍ഷകര്‍ ആവ ശ്യപ്പെടുന്നപ്രകാരം അതാത് മേഖലകളിലേക്കും വെള്ളമെത്തിക്കുമെന്ന് കെ.പി.ഐ. പി. അധികൃതര്‍ അറിയിച്ചു.
ജലവിതരണത്തിന് മുന്നോടിയായി പ്രധാനകനാലിലെ മുഴുവന്‍ ഭാഗങ്ങളിലേയും തട സ്സങ്ങള്‍ നീക്കംചെയ്തിരുന്നു. ഇതിനാല്‍ വെള്ളം മൂന്നുദിവസത്തിനുള്ളില്‍തന്നെ വാലറ്റ പ്രദേശത്തേക്ക് എത്തുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. കനാല്വൃത്തിയാക്കല് നടത്തിയ കഴിഞ്ഞ വര്‍ഷം 61 കിലോമീറ്റര്‍ദൂരം 54 മണിക്കൂര്‍കൊണ്ട് വെള്ളമെത്തി യിരുന്നു.അതിന് മുന്‍പെല്ലാം കനാലിലെ തടസ്സങ്ങള്കാരണം ഒരാഴ്ചവരെ സമയമെടു ത്തിരുന്നു. ഇത് കാര്‍ഷികമേഖലയേയും ബാധിച്ചിരുന്നു. പ്രധാന കനാലിലെ കാടുവെട്ട ലും കനാലിനകത്തെ ചെളിനീക്കലും പൂര്ത്തിയായതിനുപുറമെ ഉപകനാലുകളുടെ വൃത്തിയാക്കലും പുരോഗമിച്ചുവരികയാണ്.
പാലക്കാട്, ഒറ്റപ്പാലം താലൂക്കുകളിലെ വിവിധ പഞ്ചായത്തുകളിലേക്കും രണ്ട് നഗര സഭകളിലേക്കും ഇടതുകര കനാല്‍വഴി വെള്ളമെത്തിചേരുന്നുണ്ട്. ചളവറ ഭാഗമാണ് ഇതിന്റെ വാലറ്റപ്രദേശം.തെങ്കര ഭാഗത്തേക്കുള്ള വലതുകര കനാലിലൂടെ നിലവില്‍ രണ്ടുതവണ കാര്‍ഷികാവശ്യങ്ങള്‍ക്കായി ഷട്ടറുകള്‍ തുറക്കുകയുണ്ടായി. ഇടതുകര കനാല്‍വഴി ഈവര്‍ഷം ആദ്യമായാണ് വെള്ളംവിട്ടിട്ടുള്ളത്. ജലവിതരണം നടത്തുന്ന തിനായി കര്‍ഷകരെ ഉള്‍പ്പെടുത്തിയുള്ള പദ്ധതി ഉപദേശകസമിതിയോഗങ്ങളും ചേര് ന്നിരുന്നു.
