വെട്ടത്തൂര്‍:അങ്കണവാടി കുട്ടികളുടെ കലാപരമായ കഴിവുകള്‍ക്ക് പ്രോത്സാഹനം നല് കുകയെന്ന ലക്ഷ്യത്തോടെ വെട്ടത്തൂര്‍ എ.എം.യു.പി സ്കൂളും ഗവ.ഹയര്‍ സെക്കന് ഡറി സ്കൂളിലെ എന്‍.എസ്.എസ്. യൂണിറ്റും ചേര്‍ന്ന് നടത്തിയ വര്‍ണ്ണോത്സവം ശ്രദ്ധേയ മായി. സ്കൂളിലെ പ്രീപ്രൈമറിക്ക് പുറമെ പഞ്ചായത്തിലെ ഒന്‍പത് അങ്കണവാടിക ളില്‍ നിന്നായി ഇരുന്നൂറിലേറെ കുട്ടികള്‍ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപ്ര കടനങ്ങളുമുണ്ടായി. വെട്ടത്തൂര്‍ എ.എം.യു.പി. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ കവിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ ടി.കെ രാധാകൃഷ്ണന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡന്റുമാരായ ടി.അസൈനാര്‍, കെ.അബ്ദുല്‍ മജീദ്, പ്രിന്‍സിപ്പല്‍ പി.ജുമൈലത്ത്, പ്രധാന അധ്യാപകന് കെ. അമീര്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഒ.മുഹമ്മദ് അന്‍വര്‍, കെ.യു സാജിത, എം. ആനന്ദ് കുമാര്‍, മുഫീദ, കെ.കെ ഹബീബ്, കെ.എച്ച് മുനവ്വര്‍ ഹുസൈന്, കെ.ജി അജിത, എന്‍.എസ്.എസ്. ലീഡര്‍മാരായ ലിഖിത സുരേഷ്, ഫിഷ്മ എന്നിവര്‍ സംസാരിച്ചു.എന്‍.എസ്.എസ്. ലീഡര്‍മാരായ ടി.എന്‍ അബിന്‍ഷ, എ.കെ സന ഫാത്തിമ, കെ.പി മുഹമ്മദ് അസ്ലം എന്നിവര്‍ നേതൃത്വം നല്കി.
