എടത്തനാട്ടുകര: അധ്യാപികയായ സീനത്ത് അലി രചിച്ച പനനൊങ്കും പഴങ്കഥകളും എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ നടക്കും.വൈകിട്ട് നാലിന് എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരന് അബു ഇരിങ്ങാട്ടിരി പ്രകാശനകര്‍മ്മം നിര്‍വഹിക്കും. സ്കൂള്‍ പ്രധാന അധ്യാപകന് കെ.എ അബ്ദുമനാഫ് ഏറ്റുവാങ്ങും.പ്രിന്‍സിപ്പല്‍ എസ്.പ്രതീഭ അധ്യക്ഷയാകും. എഴു ത്തുകാരനും പ്രസാധകനുമായ പ്രതാപന് തായാട്ട് മുഖ്യാതിഥിയാകും. സ്കൂള്‍ പി.ടി.എ. ഭാരവാഹികള്‍, പൊതുപ്രവര്‍ത്തകര്‍, മറ്റുഎഴുത്തുകാര് തുടങ്ങിയവര്‍ പങ്കെടുക്കും. ജി.ഒ.എച്ച്.എസ്.സിലെ അധ്യാപികയും വിദ്യാരംഗം കണ്‍വീനറുമായ സീനത്ത് അലി യുടെ മൂന്നാമത്തെ പുസ്തകമാണിത്.ഭര്‍ത്താവ് ഇബ്നു അലിയും എഴുത്തുകാരനാണ്.
