ജീവനും സ്വത്തിനും സംരക്ഷണം വേണമെന്ന് ആവശ്യം
മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൂഞ്ചോലയില്‍ വീണ്ടും പുലിസാന്നിധ്യം. വളര്‍ത്തുനായയെ ആക്രമിച്ചുപരിക്കേല്‍പ്പിച്ചു.പുലിശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് വീട്ടമ്മ വനംവകുപ്പിന് പരാതി നല്കി. പൂഞ്ചോല കുറ്റിയാ മ്പാടത്ത് പുലാവഴി ലീല (64)യാണ് മണ്ണാര്‍ക്കാട് ഡി.എഫ്.ഒയ്ക്ക് പരാതി നല്‍കിയത്. ഇന്നലെ രാത്രി ഇവരുടെ വളര്‍ത്തുനായയെ പുലി ആക്രമിക്കുകയുണ്ടായി.ശബ്ദംകേട്ട് പുറത്തിറങ്ങിയ ഇവര്‍ ബഹളംവെച്ചതിനെ തുടര്‍ന്ന് വന്യജീവി നായയെ ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.ആക്രമണത്തില്‍ നായയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുന്‍പും ഇവരുടെ മറ്റൊരു വളര്‍ത്തുനായയെ പുലി പിടികൂടിയിരുന്നു.
കഴിഞ്ഞകുറച്ചുമാസങ്ങളായി പൂഞ്ചോലയുടെ വിവിധഭാഗങ്ങളില്‍ പുലിസാന്നിധ്യം റിപ്പോര്‍ട്ടുചെയ്തിരുന്നു. തുടര്‍ന്ന് വനംവകുപ്പധികൃതര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയശേഷം കാമറയും കൂടും സ്ഥാപിക്കുകയുണ്ടായി.എന്നാല്‍ ഇതിനുശേഷം വാക്കോടന്‍ ഭാഗത്ത് നിരന്തരമായി പുലിസാന്നിധ്യമുണ്ടായതോടെ ഇവിടെയുണ്ടായി രുന്ന കൂട് വനംവകുപ്പ് വാക്കോടനിലേക്ക് മാറ്റുകയായിരുന്നു.പൂഞ്ചോലയില്‍ വീണ്ടും പുലിസാന്നിധ്യമുണ്ടായതോടെ ആളുകള്‍ ഭീതിയിലാണ്. അതിരാവിലെക്ഷേത്രങ്ങ ളിലേക്ക് പോകുന്ന അയ്യപ്പഭക്തരും ആരാധാനാലയങ്ങളിലേക്ക് പോകുന്ന മറ്റു വിശ്വാ സികളുമെല്ലാം ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. മദ്സകളിലേക്ക് കുട്ടികളെവിടാന് രക്ഷിതാക്കളും കൂടെചെല്ലേണ്ട സാഹചര്യമാണ്.
വന്യമൃഗങ്ങളില്‍നിന്ന് ജീവനും സ്വത്തിനും സംരക്ഷണമേകാന്‍ വനംവകുപ്പ് നടപടി യെടുക്കണമെന്നും പുലിയെ പിടികൂടാന്‍ കുറ്റിയാമ്പാടത്ത് വീണ്ടും കൂട് സ്ഥാപിക്കണ മെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കിഫയുടെ ജില്ല പ്രസിഡന്റ് സണ്ണി കിഴക്കേക്കര, ജില്ലാ കോര്‍ഡിനേറ്റര്‍ ജോമി മാളിയേക്കല്‍, വിന്‍സെന്റ് ഇലവുങ്കല്‍, സിറിയക് മാത്യു, സുനില്‍, രാധാകൃഷ്ണന്, പ്രശാന്ത് തടിക്കാന്മാരെ, പ്രസാദ് മണ്ഡലംകൊട്ടില് എന്നിവ രുും പരാതിക്കാരോടൊപ്പം ഡി.എഫ്.ഒ. ഓഫിസിലെത്തിയിരുന്നു.
