എടത്തനാട്ടുകര: പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകള്‍ രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന കേരള ഇന്‍ഫ്രാ സ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേ ഷന്റെ (കൈറ്റ്) ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡി ഷനില്‍ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇടം പിടി ച്ചു.സ്കൂളിന്റെ മികച്ച മാതൃകകള്‍, പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക പങ്കാളിത്തം, ഐടി അധിഷ്ഠിത പഠനം, ലഭിച്ച അംഗീകാരങ്ങള്‍, നൂതനമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് സ്കൂളിന് ഇടം നേടിക്കൊടുത്തത്. സ്കൂളുകള്‍ നടത്തുന്ന ക്രിയാത്മകവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കുകയും അത് മറ്റു വിദ്യാലയങ്ങള്‍ കൂടി പങ്കുവെച്ച് വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുക എന്നതാണ് റിയാലിറ്റി ഷോയുടെ മുഖ്യ ലക്ഷ്യം.തിരുവനന്തപുരത്തുള്ള കൈറ്റ് സ്റ്റുഡിയോയില്‍ ഈമാസം 26 മുതല്‍ ഷൂട്ട് ആരംഭിക്കും. അടുത്ത മാസം മുതല്‍ കൈറ്റ് വിക്ടേഴ്സ് ചാനലില്‍ സംപ്രേക്ഷണം ആരംഭിക്കും.അവതരണത്തിലേക്ക് തെരത്തെടുക്കപ്പെടുന്ന പത്ത് സ്കൂളുകള്‍ക്ക് ഫെബ്രുവരിയില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ പ്രത്യേക അവാര്‍ഡുകള്‍ സമ്മാനിക്കും.സംസ്ഥാന തലത്തില്‍ 85 വിദ്യാലയങ്ങളാണ് സീസണ് നാലില്‍ ഒന്നാം റൗണ്ടില്‍ മാറ്റുരയ്ക്കുന്നത്. 2022ല്‍ നടന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയില്‍ ജി.ഒ.എച്ച്.എസ്.എസ്സിന് സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനവും സമ്മാനത്തുകയായി ഏഴര ലക്ഷം രൂപയും ലഭിച്ചിരുന്നു.
