കുമരംപുത്തൂര്‍:പാലക്കാട്-കോഴിക്കോട് ദേശീയപാതയോരത്തുള്ള മേലെ,താഴെ ചുങ്കം കവലകളില്‍ ബസ് സ്റ്റോപ്പുകളുണ്ടെങ്കിലും കാത്തിരിപ്പുകേന്ദ്രമുള്ളത് പാതയുടെ ഒരുവശത്ത് മാത്രം.യാത്രക്കാര്‍ വെയിലും മഴയുമേറ്റ് പാതോരത്തും കടവാരന്തകളിലും നില്ക്കേണ്ടഗതികേടിലാണ്. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധിപേരെത്തുന്ന ഭാഗമാ ണിവിടം. പൊതുശൗചാലയങ്ങളില്ലാത്തതും സ്ത്രീകളുള്‍പ്പടെയുള്ളവരെ പ്രയാസത്തി ലാക്കുന്നു.
ഇരുകവലകളിലേയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ജനങ്ങളെ വലയ്ക്കുകയാ ണ്.മേലേ ചുങ്കത്ത് കുമരംപുത്തൂര്‍ പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, ഇലക്ട്രിസി റ്റി ഓഫിസ്, രണ്ട് ബാങ്കുകള്‍, സ്വകാര്യക്ലിനിക്ക് ഉള്‍പ്പടെ നിരവധി സ്ഥാപനങ്ങള്‍ പ്രവര് ത്തിക്കുന്നുണ്ട്.ദിനംപ്രതി നൂറുകണക്കിന് ആളുകള്‍ വിവിധആവശ്യങ്ങള്‍ക്കായി ഇവി ടെയെത്താറുണ്ട്.ബസ് കാത്തിരിപ്പു കേന്ദ്രം ദേശീയപാതയുടെ ഒരുവശത്ത് മാത്രമാണ് ഉള്ളത്. മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോകുന്നവര്‍ക്ക് ഇവിടെ കാത്തുനില്ക്കാം. എന്നാല്‍ പെരിന്തല്‍മണ്ണ, അലനല്ലൂര്‍ ഭാഗത്തേക്ക് പോകുന്നവര്‍ മഴയും വെയിലുമേറ്റ് വഴിയോര ത്തുനില്ക്കണം.ഭൂരിപക്ഷംപേരും കടവരാന്തകളേയാണ് ആശ്രയിക്കുന്നത്. നേരത്തെ സഹകരണ ബാങ്കിന് മുന്‍വശത്തായി തണല്‍മരമുണ്ടായിരുന്നു. ദേശീയപാതവികസന ത്തിന്റെ ഭാഗമായി ഇതുമുറിച്ചുമാറ്റിയതോടെ ആ മരത്തിന്റ തണലും ഇല്ലാതായി. ഇവിടെ ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മിക്കേണ്ടത് അത്യാവശ്യമാണെന്ന് യാത്രക്കാര്‍ പറയുന്നു.
താഴെ ചുങ്കത്തും സ്ഥിതി വ്യത്യസ്തമല്ല. മൂന്നുംകൂടിയ കവലയില്‍ നിര്‍ദിഷ്ടമലയോര ഹൈവേയുടെ ഒരുവശത്ത് മാത്രമേ ബസ് കാത്തിപ്പുകേന്ദ്രമുള്ളൂ. മേലാറ്റൂര്ദിശയിലേ ക്കുള്ള യാത്രക്കാര്‍ക്ക് കടവരാന്തകളും പാതയോരവുമാണ് ബസ് കാത്തുനില്പ്പിന് ആശ്രയം. രണ്ടിടങ്ങളിലും പൊതുശൗചലയങ്ങളില്ലാത്തതും പ്രയാസമാകുന്നുണ്ട്. ബസ് കാത്തിപ്പുകേന്ദ്രം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ക്കായി ഗ്രാമപഞ്ചായത്ത് അധി കൃതര്‍ നേരത്തെ ദേശീയപാത അതോറിറ്റിക്ക് കത്തുനല്‍കിയിരുന്നു. അതേസമയം കാലങ്ങളായി ഇരുകവലകളും നേരിടുന്ന അസൗകര്യങ്ങള്‍ക്ക് പ്രതിവിധി കണ്ടെ ത്താന് സ്ഥലം ലഭ്യാകാത്ത പ്രതിസന്ധിയുമുണ്ട്.
