മണ്ണാര്‍ക്കാട്: തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ കരുത്തുപകരാന്‍ മന്ത്രിമാരുള്‍പ്പടെയുള്ള മണ്ഡലത്തിലെത്തിയതോടെ സ്ഥാനാര്‍ഥികളും അണികളും ആവേശത്തില്‍. തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷും വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും കഴിഞ്ഞ ദിവസം എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി എത്തി. സംസ്ഥാന സര്‍ക്കാരിന്റെ വികസനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും യു.ഡി.എഫിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും കോട്ടങ്ങള്‍ നിരത്തിയുമാണ് മന്ത്രിമാര്‍ പ്രവര്‍ത്തകര്‍ അഭിസംബോധന ചെയ്തത്. സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ എ.കെ ബാലന് ഉള്‍പ്പടെയുള്ള നേതാക്കളും വരുംദിവസങ്ങളിലെത്തും. യു.ഡി.എഫിന് വേണ്ടി വി.കെ ശ്രീകണ്ഠന്, കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ., യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഒ.ജെ ജനീഷ് ഉള്‍പ്പടെയുള്ളവര്‍ മണ്ണാര്ക്കാടെത്തിയി രുന്നു.ബി.ജെ.പി. സംസ്ഥാന വക്താവ് അഡ്വ.ശങ്കു ടി.ദാസ്, ജില്ലാ നേതാക്കള്‍ ഉള്‍പ്പടെ എന്‍.ഡി.എ. സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിനായി എത്തിയിരുന്നു.പകല്‍ നേരത്ത് വീടുകളിലും കവലകളിലുമെത്തി സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും വോട്ടഭ്യര്‍ഥനയിലാണ്. വൈകുന്നേരങ്ങളിലും മുന്നണികളുടെ തെരഞ്ഞെടുപ്പ് റാലികളും നടത്തിവരുന്നു.കുടുംബയോഗങ്ങളും സജീവമായി.
