മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ.ജെ ജെനീഷ് മണ്ണാര്‍ക്കാട് നഗരസഭ യിലെ വിനായക നഗറില്‍ വോട്ടഭ്യര്‍ഥന നടത്തി. വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാ ര്‍ഥിയായി മത്സരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായ അരുണ്‍ കുമാര്‍ പാലക്കുറുശ്ശിക്ക് വേണ്ടിയാണ് വീടുകള്‍ കയറി വോട്ടഭ്യര്‍ഥിച്ചത്. വാര്‍ഡിലെ നഞ്ചപ്പ് നഗര്‍,മണിമുണ്ട ഉന്നതി എന്നിവടങ്ങളിലെത്തി അദ്ദേഹം വോട്ടര്‍മാരെ നേരില്‍കണ്ടു. മറ്റുവാര്‍ഡുകളിലെ സ്ഥാനാര്‍ഥികളായ നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍, ജ്യോതി കൃഷ്ണന്‍കുട്ടി, അഫ്സത്ത് ഉമ്മര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ് ജയഘോഷ്, മറ്റു യുഡിഎഫ് ഭാരവാഹികളായ വി.ഡി പ്രേംകുമാര്‍, പി.എം ജാബിര്‍, ഇ.കെ ജസീല്‍, റഫീഖ് കരിമ്പന, നാസര്‍, ശിവശങ്കരന്, മണികണ്ഠന് പുളിയത്ത്, മിഥു, ഫൈസല്‍, സി.എച്ച് മുസ്തഫ, സി.പി അനീസ്, പി.എം ജാബിര്‍, കെ.പി സമദ്, റഫീക്, കെ.അഷ്റഫ്, അഷ്റഫ് കൂമഞ്ചേരി എന്നിവര്‍ പങ്കെടുത്തു.
