മണ്ണാര്‍ക്കാട് :തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ എല്‍.ഡി.എഫ്. റാലി സംഘടിപ്പിച്ചു. കാഞ്ഞിരം സെന്ററില്‍ സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുമായ എം.ബി. രാജേഷ് ഉദ്ഘാ ടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി നിസാര്‍ മുഹമ്മദ് അധ്യക്ഷനായി. സി.പി.എം. ജില്ലാ കമ്മിറ്റി അംഗങ്ങളായ യു. ടി. രാമകൃഷ്ണന്,പി. എം. ആര് ഷോ,മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി എന്‍.കെ. നാരായണന്‍കുട്ടി, മറ്റു നേതാക്കളായ മണികണ്ഠന് പൊറ്റശ്ശേരി, പി. ബാലന്, പി. ചിന്നക്കുട്ടന്‍, പി. ദാസന്,റെജി ജോസ്,ജോസ് ജോസഫ്, കാപ്പില്‍ സൈതല വി, ആര്. അനൂജ്, രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.എല്‍.ഡി.എഫ്. കുമരംപുത്തൂര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. നേതാക്ക ളായ എന്‍.കെ നാരായണന്‍കുട്ടി, എ.കെ അബ്ദുല്‍ അസീസ്, ഐലക്കര മുഹമ്മദാലി, രവി എടേരത്ത്, എന്‍.മണികണ്ഠന്, എസ്.ആര് ഹബീബുള്ള, സ്ഥാനാര്‍ഥികളും പങ്കെടുത്തു.
