മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി മെഡിക്കല്‍ എക്സ്പോയും, ഡെന്റല്‍ ക്യാംപും സംഘടി പ്പിച്ചു.മനുഷ്യശരീരത്തിന്റെ വിവിധ ഭാഗങ്ങളെയും, ജീവിതഘട്ടങ്ങളെയുംപറ്റിയുള്ള പ്രദര്‍ശനം വിദ്യാര്‍ഥികള്‍ക്ക് പുതിയ അറിവുകള്‍ നല്കി.ദന്ത രോഗങ്ങള്‍, ദന്ത സംര ക്ഷണ മാര്‍ഗ്ഗങ്ങള്‍ എന്നിവയെ പറ്റിയുള്ള ബോധവത്ക്കരണവും പരിശോധനയും നട ത്തി. എം.ഇ.എസ്. മെഡിക്കല്‍ കോളജിന്റെ നേതൃത്വത്തില്‍ സ്കൂളുകള്‍ക്ക് വേണ്ടി നടത്തുന്ന ‘ പുഞ്ചിരി ഡെന്റല്‍ കെയര്‍ പദ്ധതി ‘സ്കൂളിന് സമര്‍പ്പിച്ചു.മെഡിക്കല്‍ എക്സ്പോയുടെ ഉദ്ഘാടനം സ്കൂള്‍ ചെയര്മാന് ഷെറിന് അബ്ദുല്ലയും ഡെന്റല്‍ ക്യാപ് എം.ഇ.എസ്. സംസ്ഥാന സെക്രട്ടറി എസ്.എം.എസ് മുജീബ് റഹ്മാനും നിര്‍വ ഹിച്ചു. സ്കൂള്‍ സെക്രട്ടറി കെ.പി. അക്ബര്‍ അധ്യക്ഷനായി.പ്രിന്‍സിപ്പല്‍ എ.ഹബീബ്, പ്രധാനാധ്യാപിക കെ.ആയിഷാബി, സയ്യിദ് താജുദ്ദീന്,അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ.ശ്രുതി, ഡോ.ആമിന ഫൈറൂസ്,ഡോ.ശിവാനി,ശരണ്‍ എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ വിനീത ശശിധരന്, കെ.ജുവൈരിയ,ആല്ഫമോള് എന്നിവര്‍ ക്യാംപി ന് നേതൃത്വം നല്കി.
