കാഞ്ഞിരപ്പുഴ:വൃഷ്ടിപ്രദേശങ്ങളിലെ ശക്തമായമഴയും തുടര്‍ന്നുണ്ടായ നീരൊഴുക്കി ലും കാഞ്ഞിരപ്പുഴ അണക്കെട്ടിലെ ജലസംഭരണം നൂറുശതമാനത്തിലെത്തി .ഞായാ റാഴ്ച ഉച്ചയ്ക്കുശേഷം മൂന്ന് മണിയോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 97.5 മീറ്ററിലേക്കുയര്ന്നത്.ഇതേ തുടര്‍ന്ന് ജലനിരപ്പ് ക്രമീകരി ക്കുന്നതിനായി ഒരു സ്പില്‍വേ ഷട്ടര്‍ ഉയര്‍ത്തി.വര്‍ഷകാലത്ത് പാലക്കാട് ജില്ലയില്‍ ആദ്യം തുറക്കുന്ന അണക്കെട്ടാണ് കാഞ്ഞിരപ്പുഴയിലേത്.ഇടവപ്പാതി നേരത്തെയെ ത്തിയ ഈവര്‍ഷം മെയ് 31ന് അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും ഉയര്‍ത്തിയിരുന്നു. മഴകുറഞ്ഞതനുസരിച്ച് ഷട്ടര്‍ അടയ്ക്കുകയും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഷട്ടറുകള്‍ ഉയര്ത്തു കയും ചെയ്തിരുന്നു. ഇത്തരത്തില്‍ നിരവധി തവണ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. പത്ത് ദിവസം വരെയും ഷട്ടര്‍ ഉയര്‍ത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് 97.10 മീറ്ററായിരുന്നു ജലനിരപ്പ്.കൃഷി ആവശ്യത്തിന് കനാല്‍വഴി ജലവിതരണം തുടങ്ങി യതിനാല്‍ പരമാവധി അണക്കെട്ടിലെ ജലനിരപ്പ് പരമാവധിയിലേക്ക് എത്തിക്കാന്‍ സാധിച്ചില്ല. ഇത്തവണ ഈ നേട്ടവും കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ പ്രൊജക്ടിന് കൈവരി ക്കാനായത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ഏറെ ഭാഗവും വനമേഖലയാണ്. കല്ലടിക്കോട്, ശിരുവാണി മലനിരകളില്‍ ശക്തമായ മഴപെയ്താല്‍ പാലക്കയം, ഇരുമ്പ കച്ചോല പുഴകളില്‍ നീരൊഴുക്ക് വര്‍ധിക്കുകയും ഇത് അണക്കെട്ടിലെ ജലനിരപ്പു ഉയരാനും ഇടയാക്കും.ഷട്ടറുകള്‍ ഉയര്‍ത്തുമ്പോള്‍ താഴെഭാഗത്തുള്ള പുഴയിലെ വെള്ളത്തിന്റെ അളവും ഉയരും. ഈ സമയം തീരത്തുതാമസിക്കുന്നവര്ക്ക് ജാഗ്രതാ നിര്‍ദേശവും അധികൃതര്‍ നല്‍കാറുണ്ട്. ഇക്കുറി കൃഷിആവശ്യത്തിന് അണക്കെട്ടില്‍ നിന്നും കനാലുകള്‍ വഴി ജലവിതരണം ആരംഭിക്കാനിരിക്കെയാണ് പരമാവധി ജലസംഭരണത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത്.കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി ഉപദേശക സമിതി യോഗതീരുമാനപ്രകാരം ഇത്തവണ വലതുകര കനാലാണ് ആദ്യം തുറക്കുന്നത്.കര്‍ഷകരുടെ ആവശ്യപ്രകാരം തെങ്കരമേഖലയിലെ നെല്‍കൃഷിക്കായി ചൊവ്വാഴ്ച മുതല്‍ ജലവിതരണം ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.ഇതിന്റെ ഭാഗമായി പ്രധാന കനാലുകളിലെ തടസങ്ങളെല്ലാം നീക്കിയിട്ടുണ്ട്.ഇടതുകര കനാല്‍ വഴി ഈമാസം പത്തിന് ജലവിതരണം ആരംഭിക്കാനാണ് നീക്കം. ഇതിന് മുന്നോടി യായി കനാലുകള്‍ വൃത്തിയാക്കുന്നുണ്ട്. അതേസമയം ഉരുള്‍പൊട്ടലും പ്രളയവുമെല്ലാം കാരണം അണക്കെട്ടില്‍ വന്‍തോതില്‍ ചെളിയുംമണ്ണും അടിഞ്ഞത് സംഭരണശേ ഷിയെ ബാധിച്ചിട്ടുണ്ട്. ഇത് നീക്കം ചെയ്യുന്നതിനായുള്ള നടപടിക്രമങ്ങളിലാണ് അധികൃതര്‍.
