കുമരംപുത്തൂര്‍: ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ബോധവല്‍ക്കരണവും അനുമോദന യോഗവും നടത്തി.സാമൂഹ്യപുരോഗതിക്കായി ഭിന്നശേഷി സമൂഹത്തെ വളര്‍ത്തിയെടുക്കുക യെന്ന പ്രമേയംമുന്നിര്ത്തി നടന്ന പരിപാടി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷഫീഖ് റഹ്മാന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഇന്‍ക്ലൂസീവ് വിഭാഗം ഫുട് ബോള്‍ മത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടിയ പാലക്കാട് ജില്ലാ ടീം അംഗം മുഹമ്മദ് സിനാനെ ആദരിച്ചു.എം.കുഞ്ഞയമ്മു അധ്യക്ഷനായി.സ്പെഷ്യല്‍ എജ്യുക്കേറ്റര്‍ എം. പി സുലോചന, റുക്സാന, അജിതകുമാരി, ഷൈനി, പ്രസീത, സീനത്ത്, ആര്യശ്രീ, പി.ടി.എ., മാനേജ്മെന്റ് പ്രതിനിധികള്‍ പങ്കെടുത്തു.
