പാലക്കാട്: പ്രതിസന്ധികളെ അതിജീവിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് എന്ന സന്ദേശമുയര്‍ത്തി ജില്ലയില്‍ ലോക എയ്ഡ്സ് ദിനം ആചരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫി സ്, ജില്ലാ എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പാലക്കാട് ഐ.എം.എ. ഹാളില്‍ ന നടത്തിയ ദിനാചരണപരിപാടി അസി.കലക്ടര്‍ രവികുമാര്‍ മീണ ഉദ്ഘാടനം ചെയ്തു. ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് കാംപെയിന് പോസ്റ്ററും പ്രകാശനവും നിര്‍വഹിച്ചു.സിവില്‍ സ്റ്റേഷന് കവാടം മുതല്‍ കോട്ടമൈതാനം ബോധവല്‍ക്കരണ റാലിയും നടന്നു, ഫ്ലാഷ് മൊബു മുണ്ടായി. ജില്ലാ പൊലിസ് മേധാവി അജിത്കുമാര്‍ റാലി ഫ്ലാഗ് ഓഫ് ചെയ്തു.ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ടി.വി റോഷ് അധ്യക്ഷനായി.പി.എന്‍.ഡി.പി. പിയര്‍ കൗണ്‍സി ലര്‍ എം.സുമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ പി.ഉണ്ണികൃഷ്ണന്, വനിതാ ശിശു വികസന വകുപ്പ് പ്രോജക്ട് ഓഫിസര്‍ സി.ശുഭ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ജില്ലാ പ്രസിഡന്റ് ആര്.സത്യജിത്ത്, സെക്രട്ടറി അക്ഷ യ് ജയപ്രകാശ്, ഡെപ്യൂട്ടി ഡി.എം.ഒ. കാവ്യാ കരുണാകരന്, ദിശ ക്ലസ്റ്റര്‍ പ്രോഗ്രാം മാനേ ജര് എസ്.സുനില്‍കുമാര്‍, എന്‍.എസ്.എസ്. ജില്ലാ കോര്‍ഡിനേറ്റര്‍ മുഹമ്മദ് റഫീഖ്, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ എസ്.സയന, ഡെപ്യൂട്ടി ജില്ലാ എഡ്യൂ ക്കേഷന് ആന്‍ഡ് മീഡിയ ഓഫിസര്‍ റജീന രാമകൃഷ്ണന്, ടെക്നിക്കല്‍ അസിസ്റ്റന്റ് സി.എം രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. മറ്റു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ മിഷന് ഉദ്യോഗസ്ഥര്‍, വിവിധ കോളജുകളില്‍ നിന്നുള്ള എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഗവ വിക്ടോറിയ കോളജിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികളുടെ കലാപരിപാടികളുമുണ്ടായി.
