മണ്ണാര്‍ക്കാട്: സമഗ്ര ശിക്ഷാ കേരള, പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും മണ്ണാര്‍ക്കാട് ബി.ആര്.സിയുടെയും ഡി.എച്ച്.എസ്.എസ് നെല്ലിപ്പുഴ എന്‍.സി.സി. യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് വിളംബര ജാഥ സംഘടിപ്പിച്ചു.മണ്ണാര്‍ക്കാട് സബ് ഇന്‍സ്പെക്ടര്‍ എ.കെ ശ്രീജിത്ത് വിളംബര ജാഥ ഫ്ലാഗ് ഓഫ് ചെയ്തു.’സാമൂഹിക പുരോഗതിക്കായി ഭിന്നശേഷി സൗഹൃദ സമൂഹത്തെ വളര്‍ത്തിയെടുക്കുക’എന്ന ലക്ഷ്യത്തെ മുന്‍ നിര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. നെല്ലിപ്പുഴ സെന്ററില്‍ എ.ഇ.ഒ സി.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ കെ.കെ മണികണ്ഠന്റെ അധ്യക്ഷനായി. ഡി.എച്ച്.എസ്.എസ്. പ്രിന്‍സി പ്പല്‍ എച്ച്.മുഹമ്മദ് കാസിം, ജി.എം.യു.പി സ്കൂള്‍ പ്രധാനാധ്യാപകന് സി.നാരായണന്, എന്‍.സി.സി. യൂണിറ്റ് ഓഫിസര്‍ പി.ഹംസ,പി.എ ഷബീര്‍, സ്പെഷ്യല്‍ എജ്യൂക്കേറ്റര്‍ മാരായ ഷറീന തയ്യില്‍, കെ.ഉഷ, കെ.പി അബ്ദുള്‍ കരീം, എം.സുലോചന, പി.ലത, പി.ദിവ്യ എന്നിവര്‍ സംസാരിച്ചു.
