മണ്ണാര്‍ക്കാട്:അന്തര്‍ദേശീയ എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി എം.ഇ.എസ്. കല്ലടി കോളജിലെ എന്‍.എസ്.എസ്. യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ റെഡ് റിബ്ബണ്‍ കാംപെ യിനും ബോധവല്‍ക്കണ ക്ലാസും സംഘടിപ്പിച്ചു.എച്ച്.ഐ.വി ബാധിതരോട് ഐക്യദാര് ഢ്യം പ്രകടിപ്പിച്ച് മണ്ണാര്‍ക്കാട് നഗരത്തിലും കല്ലടി കോളജിലും റെഡ് റിബണ്‍ വിതര ണം ചെയ്തു.ബോധവല്‍ക്കരണ ക്ലാസിന് താലൂക്ക് ഹോസ്പിറ്റില്‍ സൂപ്രണ്ട് ഡോ.മേരി ജ്യോതി വില്‍സണ്‍ നേതൃത്വം നല്കി.കോളജ് പ്രിന്‍സിപ്പല്‍ ഡോ.സി രാജേഷ് അധ്യ ക്ഷനായി. താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാംദാസ് എയ്ഡ്സ് ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. എന്‍.എസ്.എസ് ഓഫിസര്‍മാരായ കെ.ഷരീഫ്, ഡോ.ജൂലിയ, വളണ്ടിയര്‍ സെക്രട്ടറി ആദില എന്നിവര്‍സംസാരിച്ചു.
