പാലക്കാട് :ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് എച്ച്.ഐ.വി. ബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാലക്കാട് കോട്ടമൈതാനത്ത് റെഡ് റിബണ്‍ രൂപത്തില്‍ ദീപങ്ങള്‍ തെളിയിച്ചു.ജില്ലാ മെഡിക്കല്‍ ഓഫിസ്, എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി, എന്‍.എസ്.എസ്. യൂണിറ്റുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പൊതു ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്ന ഈ പരിപാടി സംഘടിപ്പിച്ചത്.ജില്ലാതല ഉദ്ഘാ ടനം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. ടി.വി റോഷ് നിര്‍വഹിച്ചു. ഡെ പ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കാവ്യ കരുണാകരന്, ആര്‍ദ്രം നോഡല്‍ ഓഫിസര്‍ ഡോ. അനൂപ് റസാഖ്, കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി ‘ദിശ’ ക്ലസ്റ്റര്‍ പ്രോഗ്രാം മാനേജര്‍ സുനില്‍കുമാര്‍, ജില്ല എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ എസ്.സയന, വിക്ടോറിയ കോളജ് എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ ഡോ. ആശ,വിവിധ പ്രോജക്ട് ജീവനക്കാര്‍, മെഡിക്കല്‍ ഓഫിസിലെ ജീവനക്കാര്‍, അകത്തേത്തറ എന്‍ജിനീയറിങ് കോളജ്, പാലക്കാട് ഗവ. വിക്ടോറിയ കോളജ്, ഗവ. നഴ്സിങ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര് പങ്കെടുത്തു.ഡിസംബര്‍ ഒന്നാണ് ലോകമെമ്പാടും എയ്ഡ്സ് ദിനമായി ആചരിക്കുന്നത്. എച്ച്.ഐ.വി. അണുബാധ ഇപ്പോഴും ഒരു വലിയ ഭീഷണിയാണെന്നും, ഇത് തടയു ന്നതിനും രോഗബാധിതരെ സഹായിക്കുന്നതിനും സമൂഹം കൂടുതല്‍ ഇടപെടലുകള്‍ നടത്തേണ്ടതുണ്ടെന്നും ഓര്‍മ്മിപ്പിച്ചാണ് ഈ ദിനം ആചരിക്കുന്നത്.’പ്രതിസന്ധികളെ അതിജീവിച്ച്, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ സന്ദേശം.
