എടത്തനാട്ടുകര:വിദ്യാര്‍ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുക ദാറുല്‍ ഖുര്ആന്സ്കൂള് ഓഫ് ഖുര്‍ആന്‍ സെന്റര്‍ ‘അല്‍ ഇത്ഖാന്‍’ കലാമേള സംഘടിപ്പിച്ചു.ദാറുല്‍ ഖുര്‍ആന്‍ ഓഡിറ്റോറിയത്തില്‍ നടന്ന കലാമേള പരിപാടി വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് എടത്തനാട്ടുകര മണ്ഡലം പ്രസിഡന്റ് ടി.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.എം.അഹമ്മദ് ഹിദായത്തുള്ള അധ്യ ക്ഷനായി.സലാഹുദ്ദീന് ഇബ്നു സലീം, സലാം സുറുമ, ടി. സക്കീര്‍ മൗലവി കാപ്പുപറമ്പ്, ടി.പി. നിഷാദ് എന്നിവര്‍ സംസാരിച്ചു.ശുഹൈബ് ഉമരി, സി.പി ഷബീര്‍, സി.കെ ഹസനുല്‍ ബന്ന, ടി.ഷാഹിദ, പി.അനീസ, കെ.വി മുസൈറ, എന്‍.ഷഫീന, പി.റുബീന, ഒ.ഉമൈബ, ഇ.റംല, കെ.പി ആതിറ, കെ.ഷിബില എന്നിവര്‍ നേതൃത്വം നല്കി.പ്രീ സ്കൂള്‍ മുതല്‍ അഞ്ചാം ഗ്രേഡ് വരെയുള്ള കുട്ടികളുടെ കലാപരിപാടികളുണ്ടായി. മികച്ച സ്ഥാനം നേടിയവര്‍ക്ക് സമ്മാനങ്ങളും പങ്കെടുത്തവര്‍ക്ക് പ്രോത്സാഹന സമ്മാ നവും നല്കി.രക്ഷിതാക്കള്‍ക്ക് നടത്തിയ മൂല്യനിര്‍ണയത്തില്‍ ഓരോ ഗ്രേഡിലും ഒന്നു മുതല്‍ മൂന്നു സ്ഥാനം വരെ ലഭിച്ചവര്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.
