അലനല്ലൂര്‍: പൂനൈയില്‍ നടന്ന ദേശീയ കിക്ക് ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടി നാടിന് അഭിമാനമായി മാറിയ ആലക്കല്‍ അബ്ദുല്‍ ഷഹീനെ പടിക്കപ്പാ ടം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. ആലക്കല്‍ ഉമ്മര്‍-കയറുന്നിസ ദമ്പതികളു ടെ മകനായ ഷഹീന് എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം അലി മഠത്തൊടി ഉപഹാരം കൈമാറി. വാര്‍ഡ് പ്രസിഡന്റ് അബൂബക്കര്‍ മാസ്റ്റര്‍ അധ്യ ക്ഷനായി.മേഖല സെക്രട്ടറി അന്‍വര്‍ സാദത്ത് മുഖ്യാതിഥിയായി. വാര്‍ഡ് സെക്രട്ടറി റഹീസ് എടത്തനാട്ടുകര, ടി.പി സൈനബ, വി.പി ജംഷീന, നാസര്‍ കാപ്പുങ്ങല്‍, അക്ബര്‍ പാറോകോട്ട്, കെ.സാജിദ് ബാബു, സി.പി കുഞ്ഞുമുഹമ്മദ്, ഷംസുദ്ദീന്, രാമ, നസീമ തുടങ്ങിയവര്‍ പങ്കെടുത്തു.
