തെങ്കര:മണ്ണാര്‍ക്കാട് താലൂക്കിലെ നെല്ലറയായ തെങ്കരയിലെ പാടശേഖരങ്ങളിലേ ക്കുള്ള ജലവിതരണത്തിന് മുന്നോടിയായി കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ വലതുകരകനാലില് നടത്തിവന്ന കനാല്വൃത്തിയാക്കല് പൂര്‍ത്തിയാകുന്നു. കര്‍ഷ കരുടെ ആവശ്യപ്രകാരം ഡിസംബര്‍ ആദ്യവാരത്തില്‍ ജലവിതരണം നടത്തു മെന്ന് ജലസേചനവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വലതുകരകനാലിലെ തടസ്സങ്ങള്‍മൂലം മുന്‍വര്‍ഷങ്ങളില്‍ വാലറ്റപ്രദേശങ്ങളിലേക്ക് വെള്ളമെത്താതിരുന്നത് നെല്‍കൃഷിയെ ബാധിച്ചിരുന്നു. നിലവില്‍ കനാലുകളുടെ അറ്റകുറ്റപ്പണിയും തടസ്സങ്ങള്നീക്കലു മുള്‍പ്പെടെയുള്ള ജോലികള്‍ നടത്തിയത് കര്‍ഷകര്‍ക്ക് ആശ്വാസകരമായിട്ടുണ്ട്.
രണ്ടാഴ്ചമുന്‍പാണ് കനാല്‍ വൃത്തിയാക്കല്‍ ജോലികളാരംഭിച്ചത്.മണ്ണുമാന്തി യന്ത്രവും പ്രവൃത്തികള്‍ക്കായി ഉപയോഗിച്ചിരുന്നു. 9.36 കിലോമീറ്ററാണ് വലതുകര കനാലിന്റെ ദൂരം.പള്ളിക്കുറുപ്പ്, ചൂരിയോട്, അരകുര്‍ശ്ശി ഭാഗങ്ങളിലേക്കുള്ള ഉപകനാലുകളുമു ണ്ട്.വാലറ്റപ്രദേശമായ കൈതച്ചിറ,മേലാമുറി ഭാഗത്തെ പ്രധാന കനാല്‍ ഭാഗത്തുനിന്നാ ണ് പ്രവൃത്തികള്‍ തുടങ്ങിയിരുന്നത്.കാടുകളും പുല്ലുകളും നീക്കംചെയ്തു. കനാലിലടി ഞ്ഞ ചെളിയും കോരിയെടുത്തു. അടുത്ത ദിവസം തന്നെ പ്രവൃത്തികള്‍ പൂര്‍ത്തിയാ ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.അറ്റകുറ്റപ്പണികള്‍ മുഴുവന്‍ നടത്താനാവശ്യമായ തുകയില്ലാത്തത് ജലസേചനവകുപ്പധികൃതര്ക്ക് പ്രതിസന്ധിയുണ്ടാക്കിയിരുന്നുവെ ങ്കിലും ജലവിതരണം സുഗമമായിനടത്തുന്നതിന് തടസ്സംസൃഷ്ടിക്കുന്ന പ്രധാന ഭാഗ ങ്ങളെല്ലാം വൃത്തിയാക്കി.
തെങ്കര-ആനമൂളി റോഡിലുള്ള കനാല്‍പ്പാലത്തിന്റെ അനുബന്ധപ്രവൃത്തികളും പുരോഗമിക്കുകയാണ്. നിലവില്‍ മണ്ണെടുത്ത ഭാഗങ്ങളിലെ രണ്ടുവശങ്ങളിലും സം രക്ഷണഭിത്തി കെട്ടികഴിഞ്ഞു.ജലവിതരണം നടത്തുന്നസമയത്ത് നാലുഭാഗത്തും മണല്‍ചാക്കുകള്‍കൊണ്ട് താത്കാലിക സംരക്ഷണഭിത്തിയുണ്ടാക്കുമെന്നും അധി കൃതര്‍ അറിയിച്ചു.ആവശ്യമായ പരിശോധനകളും നടത്തുമെന്ന് അധികൃതര്‍ അറി യിച്ചു.കഴിഞ്ഞ ആഴ്ച കളക്ടറേറ്റില്‍ ചേര്‍ന്ന പദ്ധതിഉപദേശക സമിതി യോഗ ത്തിലാണ് ഡിസംബര്‍ ഒന്നിന് ജലവിതരണം നടത്താനായിരുന്നുതീരുമാനിച്ചത്. എന്നാല്‍ മെഴു കുംപാറ, അമ്പംകുന്ന് ഭാഗത്തെ കനാല്ഷട്ടറുകളുടെ അറ്റകുറ്റപ്പണികള്‍കൂടി ബാക്കി യുള്ളതിനാല്‍ ഡിസംബര്‍ ആദ്യവാരത്തില്വെള്ളംവിടാനാകുമെന്നാണ് പ്രതീക്ഷയെ ന്നും അധികൃതര്‍ അറിയിച്ചു. തെങ്കര പഞ്ചായത്തില്‍ ആറ് പാടശേഖരങ്ങളിലായി 60 ഹെക്ടറോളം സ്ഥലത്താണ് നെല്‍കൃഷിയുള്ളത്.
