മണ്ണാര്‍ക്കാട്: രാജ്യവ്യാപകമായി നടത്തുന്ന കടുവകളുടെ കണക്കെടുപ്പിന് മണ്ണാര്‍ക്കാട്, സൈലന്റ്വാലി ഡിവിഷനുകളിലും ഒരുക്കങ്ങളായി. ഇതിന്റെ ഭാഗമായി കണക്കെടു പ്പില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് പരിശീലനം നല്കി. ഡിസംബര്‍ ഒന്ന് മുതല്‍ എട്ടു വരെയാണ് ആദ്യഘട്ട കണക്കെടുപ്പ് നടക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന കണ ക്കെടുപ്പ് ഏപ്രില്‍ മാസം അവസാനിക്കും. രാജ്യത്ത് ആറാമത്തെ കടുവകണക്കെടുപ്പാ ണ് നടക്കാന്‍ പോകുന്നത്.നാലുവര്‍ഷത്തില്‍ ഒരിക്കലാണ് കടുവകളുടെ എണ്ണം തിട്ടപ്പെ ടുത്തുന്നത്.
മണ്ണാര്‍ക്കാട് വനംഡിവിഷനിലെ 26 ബ്ലോക്കുകല്ും സൈലന്റ്വാലി ഡിവിഷനിലെ 20 ബ്ലോക്കുകളിലുമായാണ് കണക്കെടുപ്പ് നടക്കുക. എട്ടുദിവസം നീളുന്ന കണക്കെടുപ്പി ല്‍ ട്രാന്‍സെക്ടുകളിലും വനപാതകളിലൂടെയും സഞ്ചരിച്ച് കടുവ ഉള്‍പ്പടെയുള്ള മാംസഭോജികളുടെയും സസ്യഭോജികളുടേയും മറ്റും സാന്നിധ്യം വനമേഖലയുടെ ഗുണമേന്മ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോ ഗിച്ച് രേഖപ്പെടുത്തും.ഒന്നാം ഘട്ടത്തില്‍ ശേഖരിച്ച വിവരങ്ങളുടെ വിശകലനമാണ് രണ്ടാംഘട്ടം. മൂന്നാംഘട്ടത്തില്‍ കാമറകള്‍ സ്ഥാപിച്ചും വിവരശേഖരണം നടത്തും.
കടുവകളുടെ എണ്ണം കണക്കാക്കുന്നതിനൊപ്പം മറ്റ് മാംസഭോജികളുടെ സാന്നിധ്യം, ഇരജീവികളുടെ ബാഹുല്യം, ആവാസ വ്യവസ്ഥയുടെ ഗുണനിലവാരം, മനുഷ്യഇട പെടലുകളുടെ സ്വാധീനം തുടങ്ങിയ ഘടകങ്ങളും ശാസ്ത്രീയമായി വിലയിരുത്തും. 2002ലാണ് മുന്‍പ് ദേശീയതലത്തില്‍ കടുവകളുടെ കണക്കെടുപ്പ് നടത്തിയത്. ഇന്ത്യ യിലാകെ 3,682 കടുവകളും കേരളത്തില്‍ 213 കടുവകളും ഉള്ളതായി കണ്ടെത്തിയി രുന്നു.
കണക്കെടുപ്പുമായി ബന്ധപ്പെട്ട് മുക്കാലി ഡോര്‍മറ്ററിയില്‍ നടന്ന ഏകദിന പരിശീല നത്തില്‍ രണ്ട് വനംഡിവിഷനുകളിലേയും നൂറ് ജീവനക്കാര്‍ പങ്കെടുത്തു. പറമ്പിക്കുളം ടൈഗര്‍ റിസര്‍വിലെ ബയോളജിസ്റ്റ് വിഷ്ണു ക്ലാസെടുത്തു. മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫി സര് ഇ.ഇമ്രോസ് നവാസ് ഏലിയാസ്,അട്ടപ്പാടി റെയ്ഞ്ച് ഓഫിസര്‍ എന്‍.സഫീര്‍, അഗളി റെയ്ഞ്ച് ഓഫിസര്‍ രാജേഷ് കുമാര്‍, സൈലന്റ് വാലി അസി.വൈല്‍ഡ് ലൈഫ് വാര്‍ഡ ന് വി.എസ് വിഷ്ണു, ഭവാനി റെയ്ഞ്ച് ഓഫിസര്‍ എന്‍.ഗണേഷ് എന്നിവര്‍ പങ്കെടുത്തു.
