മണ്ണാര്‍ക്കാട്: ഗോവിന്ദാപുരം പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഏകാദശി വിളക്ക് മഹോത്സവത്തിന്റെ ഭാഗമായി നിര്‍ധനരായ രോഗികള്‍ക്ക് നല്കുന്ന ധനസഹായ ത്തിന്റെ വിതരണം അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി മാനേജിങ് ഡയറക്ടര്‍ അജിത്ത് പാലാട്ട് നിര്‍വഹിച്ചു. മണ്ണാര്‍ക്കാട് പ്രദേശത്തെ കിടപ്പുരോഗികളായ ഒന്‍പത് പേര്ക്കാ ണ് ധനസഹായം നല്‍കിയത്. പ്രയാസങ്ങളനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്ക് ക്ഷേത്ര കമ്മിറ്റി നല്കുന്ന ഈ കൈത്താങ്ങ് മാതൃകാപരമാണെന്ന് അജിത്ത് പാലാട്ട് പറഞ്ഞു. ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് കളത്തില്‍ ഗോവിന്ദന്‍കുട്ടി അധ്യക്ഷനായി. രക്ഷാധി കാരി ഡോ.ശിവദാസന്‍, ക്ഷേത്രം കമ്മിറ്റി സെക്രട്ടറി കേശവദാസ്, വൈസ് പ്രസിഡന്റ് സച്ചിദാനന്ദന്, ഡോ.സതീഷ്, മറ്റ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
