പാലക്കാട് : ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീ ക്ഷണവും സജീവമായി തുടരുന്നു. നിലവില്‍ ഒരാള്‍ മാത്രമാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
നിലവില്‍ 2989 പേര്‍ വീടുകളിലും 36 പേര്‍ പാലക്കാട് ജില്ലാ ആശുപ ത്രിയിലും 7 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും, 4 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 3036 പേരാ ണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു.
പരിശോധനക്കായി ഇതുവരെ അയച്ച 2827 സാമ്പിളുകളില്‍ ഫലം വന്ന 2700 എണ്ണം നെഗറ്റീവും 13 എണ്ണം പോസിറ്റീവുമാണ്. ഇതില്‍ നാല് പേര്‍ ഏപ്രില്‍ 11 നും രണ്ട് പേര്‍ ഏപ്രില്‍ 15 നും ഒരാള്‍ ഏപ്രില്‍ 22 നും മലപ്പുറം സ്വദേശി ഉള്‍പ്പെട്ട അഞ്ചു പേര്‍ ഏപ്രില്‍ 30നും രോഗ മുക്തരായി ആശുപത്രി വിട്ടിട്ടുണ്ട്.
ആകെ 30196 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 27160 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി.
ലോക്ക് ഡോൺ ഇളവ്: ഓഫീസുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- കഴിവതും സ്റ്റെയർ കേസുകൾ ഉപയോഗിക്കുക. പടിക്കെട്ടിന്റെ കൈവരികൾ സ്പർശിക്കരുത്. അഥവാ സ്പർശിച്ചാൽ സാനിട്ടൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക.
- ആവശ്യമില്ലാത്ത കസേരകൾ മീറ്റിംഗ് റൂമുകളിൽ നിന്നും നീക്കം ചെയ്യുക. വാതിലിന്റെ പിടികളും നോബുകളും നീക്കം ചെയ്യേണ്ടതാണ്.
- ഇളക്കി മാറ്റാൻ പറ്റാത്ത വാതിലിന്റെ പിടികൾ ഇടയ്ക്കിടെ വൃത്തിയാക്കണം.
- സാമൂഹിക അകലം പാലിക്കുന്നതിന് തടസ്സമാകുന്ന തിരക്ക് ഉണ്ടാവാനിടയുള്ള സൗകര്യങ്ങൾ അടയ്ക്കുക.
- ബോധവൽക്കരണ പോസ്റ്ററുകൾ ഒന്നിലധികം സ്ഥലങ്ങളിൽ പ്രദർശിപ്പിക്കണം.
- നിർബന്ധമായും മാസ്ക് ധരിക്കുക. സൂക്ഷ്മത അനിവാര്യമായ ഉൽപാദന പ്രക്രിയയിൽ കൈയുറ നിർബന്ധമായും ധരിക്കണം.
- ഓട്ടോമാറ്റിക് വാട്ടർ ഡിസ്പെൻസറുകൾ അല്ലെങ്കിൽ സ്പർശിക്കാതെ കുപ്പികൾ വീണ്ടും നിറയ്ക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുക.
24*7 കാള്‍ സെന്റര്‍ നമ്പര്‍: 0491 2505264, 2505189, 2505847