അട്ടപ്പാടി: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അട്ടപ്പാടി മേഖല യിൽ നിരീക്ഷണത്തിലുള്ളത് 133 പേരെന്ന് അട്ടപ്പാടി ട്രൈബൽ ഹെൽത്ത് നോഡൽ ഓഫീസർ ഡോ. പ്രഭുദാസ് അറിയിച്ചു. അതിൽ 82 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 51 പേർ അയൽ ജില്ലകളിൽ നിന്ന് വന്നവരുമാണ്. ആദിവാസി വിഭാഗത്തിൽ നിന്നു ള്ള 39 പേരും ഇതിൽ ഉൾപ്പെടുന്നു. ജോലി, വിദ്യാഭ്യാസം എന്നിവ യ്ക്കായി മറ്റു സ്ഥലങ്ങളിൽ പോയിതിരിച്ചെത്തിയവരാണ് നില വിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതര സംസ്ഥാന ങ്ങളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നും അനധികൃതമായി കടന്നു വന്ന് പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും പിടിയിലായി കിലയിലെ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷ ൻ) കോവിഡ് കെയർ സെന്ററിൽ നിലവിൽ 27 പേരും നിരീക്ഷണ ത്തിലുണ്ട് .
കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി, അഗളി കമ്മ്യൂ ണിറ്റി ഹെൽത്ത് സെന്റർ , 3 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, അഞ്ച് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ, 28 സബ് സെന്ററുകൾ എന്നി വ അട്ടപ്പാടി മേഖലയിൽ പ്രവർത്തിച്ചുവരുന്നു. 45 ഡോക്ടർ മാരുടെ സേവനവും ലഭ്യമാണ്. ആരോഗ്യ വകുപ്പിന്റെയും ഐ.ടി. ഡി. പി. യുടെ ആഭിമുഖ്യത്തിൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകളിലൂ ടെ വിപുലമായ തരത്തിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തി രോഗ മുള്ളവർ, ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവരെ ശ്രദ്ധി ച്ചു വരുന്നു.
ആനവായ് ഊരിൽ ആരോഗ്യ വകുപ്പിന്റെ പുതിയ സബ്സെന്റർ പ്രവർത്തനമാരംഭിച്ചു.
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഒറ്റപ്പെട്ട് കഴിയുന്ന ആനവായ് ഊരിൽ ആരോഗ്യ വകുപ്പിന്റെ പുതിയ സബ്സെൻറർ പ്രവർത്തന മാരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന സെന്ററിൽ ഒരു സ്റ്റാഫ് നഴ്സ്, ജെ.പി.എച്ച്.എൻ (ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്, ജെ.എച്ച്. ഐ (ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ) ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമാവും. തിങ്കൾ , വ്യാഴം , ശനി ദിവസ ങ്ങളിൽ ഡോക്ടറുടെ സേവനവും സബ് സെന്ററിൽ ലഭി ക്കും. ആനവായ്, മറ്റ് പരിസര പ്രദേശങ്ങളിലുള്ള ഊരുകാർക്കും സബ് സെന്ററിന്റെ സേവനം ലഭ്യമാക്കാൻ സാധിക്കും.
ഊരുകളിലേക്കുള്ള പ്രവേശനത്തിന് കർശന നിയന്ത്രണം
ആദിവാസി ഊരുകളിലേക്ക് രോഗം വ്യാപിക്കാതിരിക്കാൻ പുറമേ നിന്നുള്ളവർ അട്ടപ്പാടിയിലേക്ക് പ്രവേശിക്കുന്നത് കർശനമായി നിയന്ത്രിച്ചു വരുന്നു. റിസോർട്ടുകൾ , ഹോം സ്റ്റേകൾ, പാരമ്പര്യ ചികിത്സാ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം മാർച്ച് 20 മുതൽ നിർത്തിവെയ്ക്കുയും രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ച് മലയാളത്തിലും തമിഴിലും, ഗോത്ര ഭാഷകളി ലുമായി 4000 പോസ്റ്ററുകൾ തയ്യാറാക്കി ഊരുകളിൽ പതിക്കുകയും ചെയ്തിട്ടുണ്ട്. ആദിവാസി ഭാഷയിൽ ശബ്ദ സന്ദേശങ്ങൾ തയ്യാറാക്കി പ്രൊമോട്ടർമാർ മുഖാന്തരം പ്രചരിപ്പിക്കുകയും ചെയ്തു. പ്രധാന കേന്ദ്രങ്ങളിൽ മലയാളത്തിലും തമിഴിലും അനൗൺസ്മെൻറ് നടത്തിവരുന്നു . ഊരുകളിൽ നിന്നുള്ള എസ്.ടി.പ്രമോട്ടർമാർ, കുടും ബശ്രീ അനിമേറ്റർമാർ, അംഗനവാടി വർക്കർമാർ, ആശാവർക്ക ർമാർ എന്നിവർ മുഖാന്തരം വീടുകളിലും രോഗപ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ച് അവബോധം നൽകുന്നു.
അട്ടപ്പാടി മേഖലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 315 പോലീസ് കേസുകൾ
കോവിഡ് 19 മായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് അട്ടപ്പാടി മേഖലയിൽ ഇന്നലെവരെ( മെയ് രണ്ട്) രജിസ്റ്റർ ചെയ്തത് 315 കേസുകൾ. ഇത്രയും കേസുകളിലായി 379 പ്രതികൾ ഉൾപ്പെടുന്നു. 215 ഓളം വാഹനങ്ങളും ഇതുവരെ പിടിച്ചെടു ത്തിട്ടു ണ്ട്.മുക്കാലി ,ആനക്കട്ടി, മുള്ളി എന്നീ അതിർത്തി ചെക്ക് പോസ്റ്റു കളിൽ പരിശോധന ശക്തമാക്കി 85 ഔട്ട് പോസ്റ്റുകൾ സ്ഥാപിച്ച് പരിശോധന നടത്തി വരുന്നു. കാട്ടുവഴികൾ, ഊടുവഴികൾ എന്നി വയിൽ പോലീസ്, വനം വകുപ്പുകൾ സംയുക്തമായി പട്രോളിങ്ങും കാവലും ശക്തമാക്കിയിട്ടുണ്ട്. ആനക്കട്ടിയിലെ പ്രധാന ചെക്ക് പോസ്റ്റിൽ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നാല് പോലീ സുകാരും ആരോഗ്യവകുപ്പും 24 മണിക്കൂർ പരിശോധന നടത്തു ന്നുണ്ട്. ഒരേ സമയം അട്ടപ്പാടിയിലെ വിവിധ മേഖലകളിലായി 75 പോലീസുകാരെ ജോലിക്ക് നിയോഗിച്ചിട്ടുള്ളതായി അഗളി ഡി.വൈ.എസ്.പി. സി. സുന്ദരൻ അറിയിച്ചു.
6880 ലിറ്റര്‍ വാഷ് എക്സൈസ് പിടിച്ചെടുത്തു
അട്ടപ്പാടി മേഖലയിൽ എക്സൈസ് വകുപ്പ് മാർച്ച് 20 മുതൽ ഏപ്രിൽ 30 വരെ നടത്തിയ പരിശോധനയിൽ 6880 ലിറ്റർ വാഷ് , 13 ലിറ്റര്‍ ഇന്ത്യന്‍ മെയ്ഡ് ഫോറിന്‍ ലിക്വര്‍ (ഐ.എം.എഫ്), 50 ലിറ്റര്‍ അനധികൃത അരിഷ്ടം എന്നിവ പിടിച്ചെടുത്തതായും 28 അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്തതായും അഗളി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ജയപ്രസാദ് അറിയിച്ചു.