മണ്ണാര്‍ക്കാട്: വിസ്ഡം ഇസ്ലാമിക് സ്റ്റുന്ഡന്റ്സ് ഒര്ഗനൈസേഷന് മണ്ണാര്‍ക്കാട് മണ്ഡലം ബാലസമ്മേളനം കോടതിപ്പടി ക്യാപിറ്റല്പ്ലാസയില് നടന്നു. കുടുംബം, ധാര്‍മികത,സമൂഹം എന്ന തലക്കെട്ടില്‍ 28ന് പള്ളിക്കുന്നില്‍ നടക്കുന്ന വിസ്ഡം മണ്ണാര്‍ക്കാട് മണ്ഡലം എന്‍ലൈറ്റനിങ് കോണ്‍ഫറിന്‍സിന്റെ ഭാഗമായാണ് ബാല സമ്മേളനം സംഘടിപ്പിച്ചത്. വിസ്ഡം ഇസ്ലാമിക് ഒര്ഗനൈസേഷന് മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് പ്രസിഡന്റ് നാസര്‍ കച്ചേരിപ്പടി ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്റ്സ് മണ്ഡലം സെക്രട്ടറി സാബിക് ഇബ്നു സലീം അധ്യക്ഷനായി. യൂത്ത് ഒര്ഗനൈസേഷന് മണ്ഡലം സെക്രട്ടറി നൗഫല്‍ റഹ്മാന്, അബ്ദു സലാം മാസ്റ്റര്‍ അലനല്ലൂര്‍, ഷഫീഖ് അല്‍ഹികമി, മാജിദ് മണ്ണാര്‍ക്കാട്, ഇജാസ് മണ്ണാര്‍ക്കട്, അബ്ദുല്‍ ജലീല്‍ നാട്ടുകല്‍, ഫസല്‍ തെങ്കര എന്നിവര്‍ പങ്കെടുത്തു.മണലടി, തെങ്കര, മണ്ണാര് ക്കാട്, ചങ്ങലീരി, എലമ്പുലാശ്ശേരി, പുല്ലിശ്ശേരി, കുന്തിപ്പുഴ, പള്ളിക്കുന്ന്, കൊടക്കാട്, അരിയൂര്‍ കച്ചേരിപറമ്പ്,തെങ്കര,,കരിമ്പുഴ ,ശ്രീകൃഷ്ണപുരം എന്നീ ശാഖയിലെ പ്രധിനിധികള്‍ പങ്കെടുത്തു.
