എടത്തനാട്ടുകര: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ക്കായി കൈറ്റ് നടത്തിയ ‘എന്റെ സ്കൂള്‍ എന്റെ അഭിമാനം’ റീല്‍സ് മത്സരത്തില്‍ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്കൂളിനും സമ്മാനം ലഭി ച്ചു.5000 രൂപയുടെ ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ആണ് സ്കൂളിന് ലഭിച്ചത്. സ്കൂളിന്റെ അക്കാദമിക മികവ്, വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍, അക്കാദമിക് മാതൃകകള്‍, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ ഫലപ്രദമായ വിനിയോഗം തുടങ്ങിയവയാണ് റീല്‍സ് മത്സരത്തിന് പരിഗണിച്ചത്.പാലക്കാട് കൈറ്റ് ഓഫിസില്‍ വെച്ച് നടന്ന ചടങ്ങില്‍ കൈറ്റ് ജില്ല കോഡിനേറ്റര്‍ വൈ. സിന്ധുവില്‍ നിന്നും ലീഡര്‍ സി. നന്ദകിഷോര്‍, മെന്റര്‍ എ. സുനിത എന്നിവര്‍ സമ്മാനം ഏറ്റുവാങ്ങി.
