മണ്ണാര്‍ക്കാട് :മണ്ണാര്‍ക്കാട് നഗരത്തിന്റെയും തെങ്കര പഞ്ചായ ത്തിന്റെയും കുടിവെള്ളപ്രശ്നത്തിന് പരിഹാരമാകുന്ന കുടിവെള്ള വിതരണ പദ്ധതിയിലെ ശിവന്‍കുന്ന് വാട്ടര്‍ ടാങ്കും യാഥാര്‍ഥ്യ മാകുന്നു.മണ്ണാര്‍ക്കാട് ശിവന്‍കുന്നില്‍ ഇന്നത്തെ ഗ്യാസ് ഗോഡൗണ്‍ പരിസരത്തായുള്ള 10 സെന്റ് സ്ഥലത്താണ് വാട്ടര്‍ ടാങ്ക് നിര്‍മി ക്കാനുള്ള പ്രവൃത്തിയ്ക്ക് തുടക്കമായത്. പത്ത് ലക്ഷം ലിറ്റര്‍ കപ്പാ സിറ്റിയുള്ള ടാങ്കാണ് നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്. സ്ഥല പരിശോ ധനക്കും മറ്റുമായി വാട്ടര്‍ അതോറിറ്റി എഞ്ചിനിയര്‍മാരും സ്ഥല ത്തെത്തിയിരുന്നു. പത്ത് ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള ടാങ്ക് നിര്‍മ്മിക്കാനാവശ്യമായ സ്ഥലം വേണ്ടുവോളമുണ്ടെന്നും വലിയ വാഹനങ്ങള്‍ക്ക്് പ്രവേശിക്കാന്‍ കഴിയത്തക്കവിധമുള്ള റോഡ് സൗകര്യമുണ്ടെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ വിലയി രുത്തി.നഗരസഭാ കൗണ്‍സിലര്‍മാരായ സലീം, ഇബ്രാഹിം എന്നി വരും സന്നിഹിതരായിരുന്നു.
2020-21 ബഡ്ജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ ഈ സ്ഥലത്ത് വാട്ടര്‍ ടാങ്ക് നിര്‍മ്മിക്കുവാന്‍ തുക വകയിരുത്തിയിരുന്നു. ഇതിന്റെ ഭാഗമായാ ണ് കഴിഞ്ഞ ദിവസം വാട്ടര്‍ അതോറിറ്റിയുടെ എഞ്ചിനീയര്‍മാര്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയത്.സ്‌കെച്ചും പ്ലാനും തയ്യാ റാക്കി വരികയാണ്. മണ്ണാര്‍ക്കാട് കുടിവെള്ള പദ്ധതി മൂന്ന് ഘട്ടങ്ങളായാണ് പൂര്‍ത്തീകരിക്കുക എന്ന് വാട്ടര്‍ അതോറിറ്റി എഞ്ചിനിയര്‍മാര്‍ വ്യക്തമാക്കി. കുന്തിപ്പുഴ ബൈപാസ് സമീപത്തായി ഫില്‍ട്ടറിംഗ് പ്ലാന്റ് സ്ഥാപിക്കലാണ് ഒന്നാം ഘട്ടം. നിലവില്‍ ഇതിന്റെ പ്രവൃത്തി കള്‍ പൂര്‍ത്തിയായി. സമീപ നാളുകളിലായി ട്രയല്‍ റണ്‍ നടത്തുമെ ന്ന് എഞ്ചിനിയര്‍ വ്യക്തമാക്കി. രണ്ടാം ഘട്ടമായാണ് ടാങ്ക് നിര്‍മ്മാ ണം. ശിവന്‍ കുന്ന്, നായാടി കുന്ന്, പുഞ്ചക്കോട് എന്നീ മൂന്ന് സ്ഥല ങ്ങളിലാണ് ടാങ്കുകള്‍ നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്നത്. മൂന്നാം ഘട്ടം ഔട്ട്ലെറ്റും ഇന്‍ലെറ്റും കണക്റ്റു ചെയ്യലാണ്.ശിവന്‍ കുന്നിലെ ഈ ടാങ്കിനെ ലക്ഷ്യമിട്ടാണ് അരകുര്‍ശി വഴി പൈപ്പ് ലൈന്‍ പുതു തായി സ്ഥാപിച്ചിട്ടുള്ളത്. ശിവന്‍കുന്ന് ടാങ്കില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ പൈപ്പ് ലൈന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി യാല്‍ കണക്ഷനും സുഗമമാകും. ഇതോടെ മണ്ണാര്‍ക്കാട് മുനിസി പ്പാലിറ്റി, തെങ്കര പഞ്ചായത്തുകളുടെ കുടിവെള്ള പ്രശ്നത്തിനും ശാശ്വത പരിഹാരമാകും.
2004 വര്‍ഷത്തിലാണ് ശിവന്‍കുന്ന് വാട്ടര്‍ ടാങ്ക് പദ്ധതിയ്ക്ക് തുടക്ക മാകുന്നത്.വര്‍ഷത്തിലായിരുന്നു. നഗരസഭയാകുന്നതിന് മുമ്പ് മണ്ണാര്‍ക്കാട് പഞ്ചായത്തിലെ കുടിവെള്ളപ്രശ്നത്തിന് പരിഹാരം കണ്ടെത്താനായിരുന്നു ഗ്യാസ് ഗോഡൗണ്‍ പരിസരത്തായി 10 സെന്റ് സ്ഥലം പൊന്നും വിലയ്ക്ക് അന്നത്തെ ഗ്രാമപഞ്ചായത്ത് വാങ്ങിയത്. ദീര്‍ഘകാലത്തെ യുഡിഎഫ് ഭരണത്തിനുശേഷം എല്‍ഡിഎഫ് പഞ്ചായത്ത് ഭരിച്ച അന്ന് ടി.ആര്‍. സെബാസ്റ്റ്യനും ഹംസയുമായിരുന്നു പ്രസിഡന്റും വൈസ് പ്രസിഡന്റും.ടി.ആര്‍. സെബാസ്റ്റ്യന്‍ അന്ന് മത്സരിച്ച് വിജയിച്ച വാര്‍ഡിനകത്തു തന്നെ യാണ് ടാങ്ക് നിര്‍മാണത്തിന് സ്ഥലംകണ്ടെത്തിയത്. നിരവധി ഇടപെടലുകള്‍ക്കും ചര്‍ചകള്‍ക്കും ഒടുവില്‍ തങ്കം സ്റ്റോര്‍ ഉടമ ശെല്‍വരാജില്‍ നിന്നുമാണ് സ്ഥലം വിലയ്ക്കു വാങ്ങുവാന്‍ ധാരണയായത്.സ്ഥലം ലഭ്യമായെങ്കിലും പദ്ധതി പിന്നീട് 16 വര്‍ഷ ങ്ങളോളം നീണ്ടു പോവുകയാണുണ്ടായത്. ഇതിനെചൊല്ലി ഏറെ ആരോപണങ്ങളും ഉടലെടുത്തിരുന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോള്‍ തീവ്രമായ ഇടപെട ലിലൂടെ പഞ്ചായത്തിന് വേണ്ടി വാങ്ങിച്ചെടുക്കാന്‍ കഴിഞ്ഞ സ്ഥല ത്ത് നഗരസഭയുടെ വൈസ് ചെയര്‍മാന്‍ എന്ന പദവിയിലിരുന്ന് ടാങ്ക് നിര്‍മ്മാണം യാഥാര്‍ത്ഥ്യമാകുന്നതില്‍ ഏറെ സന്തുഷ്ടനാണെന്ന് സെബാസ്റ്റ്യന്‍ പറഞ്ഞു. ദീര്‍ഘവീക്ഷണത്തോടെ പഴയ ഭരണ കര്‍ത്താക്കള്‍ ചെയ്തു വെച്ച കാര്യങ്ങള്‍ നഗരസഭയുടെ പ്രവര്‍ത്ത നങ്ങള്‍ക്ക് ഏറെ ഗുണം ചെയ്തതായി നഗരസഭ ചെയര്‍ പേഴ്സണ്‍ എം.കെ. സുബൈദയും അഭിപ്രായപ്പെട്ടു.16 വര്‍ഷം അനക്കമില്ലാതെ കിടന്ന വാട്ടര്‍ ടാങ്ക് പദ്ധതിയ്ക്ക് അനക്കംവച്ചതോടെ നാട്ടുകാരും ഏറെ പ്രതീക്ഷയിലാണ്.