മണ്ണാര്‍ക്കാട്: കോവിഡ് 19 ന്റെ ഭാഗമായി ചെറുകിട വ്യാപാര മേഖ ലയില്‍ ഉണ്ടായ തകര്‍ച്ച പരിഹരിക്കാന്‍ കേരള, കേന്ദ്ര സര്‍ക്കാരു കള്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേര ള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് എംഎല്‍എ എന്‍.ഷംസു ദ്ദീന്‍ മുഖാന്തിരം മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍ കി.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിലിന്റേയും, ജില്ലാ കമ്മിറ്റിയുടെ യും തീരുമാനപ്രകാരമാണ് വ്യാപാരികളുടെ അടിയന്തിര ആവശ്യ ങ്ങള്‍ അടങ്ങിയ നിവേദനം എംഎല്‍എ മുഖേന സമര്‍പ്പിച്ചത്. വാറ്റ് കണക്കിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി നോട്ടീസുകള്‍ അയക്കു ന്നത് നിര്‍ത്തലാക്കുക, പ്രളയ സൈസ്സ് ഒഴിവാക്കുക, വ്യാപാരിക ള്‍ക്ക് പലിശരഹിത വായ്പകള്‍ അനുവദിക്കുക. തുടങ്ങിയ വ്യാപാര മേഖലയുടെ നിലനില്‍പിനാവശ്യമായ കാര്യങ്ങളാണ് നിവേദന ത്തില്‍ ഉള്ളത്.വ്യാപാരികളുടെയും തൊഴിലാളികളുടെയും വരു മാനം ഉറപ്പാക്കണമെങ്കില്‍ രാജ്യത്തെ വിപണി ശക്തമാക്കണ മെന്നും ജനങ്ങള്‍ക്ക് പണ ലഭ്യത ഉറപ്പുവരുത്താനാവശ്യമായ നടപടി കളും നിവേദനത്തിലുണ്ട്. കര്‍ഷകരുടെയും, ദിവസ വേതനക്കാരു ടെയും വരുമാനം ഉറപ്പാക്കിയാല്‍ മാത്രമെ രാജ്യത്തിന്റെ പുരോഗ തി ഉറപ്പാക്കാന്‍ കഴിയുകയുള്ളൂ എന്ന ഏകോപനസമിതിയുടെ കാഴ്ചപ്പാട്. കമ്മിറ്റി ഉയര്‍ത്തിയ നിര്‍ദ്ദേശങ്ങള്‍ക്ക് എംഎല്‍എ പിന്തു ണ നല്‍കി. ജില്ലാ സെക്രട്ടറി ബാസിത്ത് മുസ്‌ലിം, മണ്ഡലം പ്രസി ഡന്റ് രമേഷ് പൂര്‍ണ്ണിമ, സെക്രട്ടറി ഷമീം കരുവള്ളി, ഷമീര്‍ എന്നി വരുടെ നേതൃത്വത്തിലാണ് എംഎല്‍എയ്ക്ക് നിവേദനം നല്‍കിയത്.