മണ്ണാര്‍ക്കാട്: വാര്‍ഡ് കൗണ്‍സിലര്‍ക്ക് നാട്ടുകാര്‍ നല്കിയ യാത്രയയപ്പ് ജനപ്രതിനിധി യും ജനങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ നേര്‍ക്കാഴ്ചയായി.വികാരനിര്‍ഭരമായ നിമിഷങ്ങളിലൂടെ കടന്നുപോയ ചടങ്ങ് സമൂഹമാധ്യമങ്ങളിലും വൈറലാണിപ്പോള്‍.
നഗരസഭയിലെ ആറാം വാര്‍ഡായ ഉഭയമാര്ഗത്തിലെ നിലവിലെ യു.ഡി.എഫ്. കൗണ് സിലറും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ അരുണ്‍കുമാര്‍ പാലക്കുറു ശ്ശിയ്ക്ക് നാടുനല്കിയ യാത്രയയപ്പാണ് സ്നേഹംനിറഞ്ഞ ഒത്തുചേരലായത്. ഐസും കുന്ന് ഭാഗത്തെ വാടക ക്വാര്‍ട്ടേഴ്സിന്റെ മുറ്റത്തായിരുന്നു യാത്രയയപ്പ് ചടങ്ങ്.സ്ത്രീ കളും കൂട്ടികളുമുള്പ്പടെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവരെത്തി യിരുന്നു. മറുപടിപ്രസംഗത്തില്‍ അരുണ്‍കുമാര്‍ വികാരാധീനനായി.
എന്റെ അമ്മയെ പോലെയാണ് എനിക്കീ വാര്‍ഡെന്ന് അരുണ്‍കുമാര്‍ പറഞ്ഞു.ഞാന്‍ ഈ വാര്‍ഡ് വാര്‍ഡ് വിട്ടുപോവുകയല്ല. മറ്റൊരു വാര്‍ഡില്‍ മത്സരിക്കാനാണ് പോകു ന്നത്. ജയിച്ചാലും തോറ്റാലും എന്നത്തെയുംപോലെ നിങ്ങളുടെ കൂടെ ഒപ്പമുണ്ടാകും. പറഞ്ഞുതീരുന്നതിന് മുന്‍പേ കൗണ്‍സിലര്‍ വിങ്ങിപ്പൊട്ടി. യാത്രയയപ്പ് നല്കാനെ ത്തിയവരും കരഞ്ഞു.മുന്നിലിരിക്കുകയായിരുന്ന 80വയസ്സുള്ള പൊതുവത്ത് നബീസ നിറഞ്ഞ കണ്ണുകള്‍ തുടക്കാനാവാതെ കൈകള്‍കൊണ്ട് മുഖം പൊത്തി തലതാഴ്ത്തി ഇരുന്നു.
നാട്ടുകാരുടെ വക മൊമെന്റോ നല്കി കൗണ്‍സിലറെ ഷാള്‍ അണിയിച്ച് ആദരി ച്ചു.ഇത്തവണ ഉഭയമാര്‍ഗം വനിതാ സംവരണ വാര്‍ഡായതിനാല്‍ 17-ാംവാര്‍ഡായ വിനായക നഗറില്‍ നിന്നാണ് അരുണ്‍കുമാര്‍ മത്സരിക്കുന്നത്.തൊട്ടടുത്ത പ്രദേശമായ തെന്നാരി സ്വദേശിയാണ് അരുണ്‍കുമാര്‍.വാര്‍ഡില്‍ മത്സരിക്കാന്‍ കെട്ടിവെക്കേണ്ട തുകയും നാട്ടുകാര്‍ നല്കി.എല്ലാവര്‍ക്കുമൊപ്പം ഫോട്ടെയെടുത്താണ് അരുണ്‍കുമാര്‍ മടങ്ങിയത്.
