പാലക്കാട്:ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിങ് ജോലിക്കുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിനുള്ള ആദ്യഘട്ട റാന്ഡമൈസേഷന് പൂര്‍ത്തിയായി. ജില്ലാ തെര ഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടിയാണ് റാന്‍ഡ മൈസേഷന്‍ നിര്‍വഹിച്ചത്.ഇതില്‍ 4,283 വീതം പ്രിസൈഡിങ് ഓഫിസര്‍മാരും ഒന്നാം പോളിങ് ഓഫിസര്‍മാരും, 8566 പോളിങ് ഓഫിസര്‍മാരും ഉള്‍പ്പെടുന്നു. ആവശ്യമുള്ള തിനേക്കാള്‍ 40 ശതമാനം പേരെ കൂടുതലായി ഉള്‍പ്പെടുത്തിയതാണ് ആദ്യഘട്ട പട്ടിക.രണ്ടാം ഘട്ടത്തില്‍ ഇതില്‍ നിന്ന് 20ശതമാനം പേരെ ഒഴിവാക്കും. ഇ ഡ്രോപ്പ് സോഫ്റ്റ്വെയറിലൂടെ വിവരങ്ങള്‍ ശേഖരിച്ചാണ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തത്.
ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്കും ഒന്നാം പോളി ങ് ഓഫീസര്‍മാര്‍ക്കും നവംബര്‍ 25 മുതല്‍ 28 വരെ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാ തലങ്ങളില്‍ പരിശീലനം നല്‍കും.ജോലിക്ക് നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് ഓഫിസ് മേധാവികള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ https://www.edrop.sec.kerala.gov.in എന്ന സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ജീവനക്കാര്‍ക്കു കൈമാറണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. കലക്ടറേറ്റില്‍ നടന്ന ആദ്യഘട്ട റാന്‍ഡമൈസേഷനില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റും, ഇ ഡ്രോപ്പ് നോഡല്‍ ഓഫീസറുമായ കെ.സുനില്‍കുമാര്‍ , എന്‍.ഐ.സി സീനിയര്‍ ഡയറക്ടര്‍ പി. സുരേഷ്, ട്രെയിനിങ് ഓഫിസര്‍ പി.മധു, എച്ച്.എസ് വി.കെ ഷീജ എന്നിവര്‍ പങ്കെടുത്തു.
