പാലക്കാട്: തെരഞ്ഞെടുപ്പ് ജോലികളില്‍ നിന്നും ഉദ്യോഗസ്ഥരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതിനായി ജില്ലാതല സ്ക്രൂട്ടിനി സമിതി രൂപീകരിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കണമെന്ന് കാണിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടറുടെ ഓഫിസില്‍ സമര്‍പ്പിച്ച അപേക്ഷകള്‍ സമിതി പരിശോധിക്കും. അവയുടെ നിജസ്ഥിതി ഉറപ്പുവരുത്തി അര്‍ഹതയുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുന്നതിനാണ സമിതി രൂപീകരിച്ചിരിക്കുന്നത്.
ഇ-ഡ്രോപ് ജില്ലാതല നോഡല്‍ ഓഫിസര്‍കൂടിയായ എ.ഡി.എം. കെ.സുനില്‍കുമാറാണ് സമിതിയുടെ ചെയര്മാന്. ജില്ലാ ഇന്‍ഫോര്‍മാറ്റിക് ഓഫിസര്‍ പി.സുരേഷാണ് കണ് വീനര്.എല്‍.എസ്.ജി.ഡി. അസി.ഡയറക്ടര്‍ ആനന്ദ് എസ്.കുമാര്‍, ജില്ലാ നിയമ ഓഫിസര്‍ എ.എ രാജ്, ഹുസൂര്‍ ശിരസ്തദാര്‍ വി.കെ ഷീജ, ജില്ല മെഡിക്കല്‍ ഓഫിസര്‍ നിയോഗിച്ച അസിസ്റ്റന്റ് സര്‍ജനില്‍ കുറവയാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥന് എന്നിവരാണ് സമിതി യിലെ അംഗങ്ങള്‍. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കുന്നതിനായി ലഭിക്കു ന്ന അപേക്ഷകളും അനുബന്ധരേഖകളും സമിതി കര്ശനമായിപരിശോധിക്കും.
പോളിങ് ഉദ്യോഗസ്ഥറുടെ തിരഞ്ഞെടുപ്പും ഇ-ഡ്രോപ് സോഫ്റ്റ് വെയര്‍ മുഖേനയാണ് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ പോളിങ് സ്റ്റേഷനിലേക്കുള്ള ഉദ്യോ ഗസ്ഥരെ നിയോഗിക്കുന്നതിനുള്ള ഒന്നാംഘട്ട റാന്ഡമൈസേഷന് പൂര്‍ത്തിയായിട്ടുണ്ട്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ പ്രതിനിധി വിശദമായി പരിശോധിച്ച് വ്യക്തമായ ശുപാര്‍ശ രേഖപ്പെടുത്തും. ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാകാന്‍ അര്‍ഹതയുണ്ടെങ്കില്‍ മാത്രം കമ്മിറ്റി ചെയര്‍മാന്റെ അറിവോടെ ഒഴിവാക്കും. അപേക്ഷകള്‍ നവംബര്‍ 21വരെ സ്വീകരിക്കും. ഇതില്‍ തീര്‍പ്പാക്കി ഡിസംബര്‍ മൂന്നിനുള്ളില്‍ ഇ-ഡ്രോപ്പ് സോഫ്റ്റ്വെ യറില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
