കാഞ്ഞിരപ്പുഴ: കാട്ടാനകളെ പ്രതിരോധിക്കാന്‍ പാലക്കയം ഫോറസ്റ്റ് സ്റ്റേഷന് പരിധിയി ല്‍ നിര്‍മിക്കുന്ന സൗരോര്‍ജ്ജ തൂക്കുവേലി മൂന്നുറീച്ചുകളിലായി 18 കിലോമീറ്റര്‍ പൂര്‍ത്തിയായി.വനാതിര്‍ത്തിയില്‍ 37 കിലോമീറ്റര്‍ ദൂരത്തിലാണ് തൂക്കുവേലി നിര്‍മി ക്കുന്നത്.അതേസമയം കരാര്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് നിലവില്‍ പ്രവൃത്തി കള്‍ നടക്കുന്നില്ല.ഒരുവര്‍ഷമായിരുന്നു കാലാവധി.പ്രതികൂലകാലാവസ്ഥയും ദുര്‍ഘട മായ പ്രദേശവും ഉള്‍പ്പടെ വിവിധകാരണങ്ങളാലാണ് നിശ്ചിത കാലാവധിക്കകം പണി പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതെന്നാണ് വിവരം.നിര്‍മാണം പൂര്‍ത്തിയാക്കുന്നതി നുള്ള നടപടികള്‍ വനംവകുപ്പ് സ്വീകരിച്ചുവരികയാണ്.
കഴിഞ്ഞവര്‍ഷം ജൂണ്‍ മാസത്തിലാണ് 3.5 കോടി രൂപ ചെലവില്‍ പാലക്കയം ഫോറസ്റ്റ് സ്റ്റേഷന് കീഴില്‍ കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ പഞ്ചായത്തുകളിലെ വനാതിര്‍ത്തി യില്‍ സൗരോര്‍ജ്ജ തൂക്കുവേലി നിര്‍മാണം തുടങ്ങിയത്. കരിമ്പയില്‍ വേലിക്കാട് മുതല്‍ മീന്‍വല്ലം വരെ 14 കിലോമീറ്ററാണ് നിര്‍മിക്കുന്നത്. ഇതില്‍ വാക്കോടുവരെ ആറ് കിലോമീറ്റര്‍ പൂര്‍ത്തിയായി. തച്ചമ്പാറ പഞ്ചായത്തില്‍ തരിപ്പപതി മുതല്‍ ഇഞ്ചി ക്കുന്ന് വരെ 14 കിലോമീറ്ററിലുമാണ് വേലി നിര്‍മാണം. ഇതില്‍ ചീനിക്കപ്പാറ ഭാഗം വരെ ആറു കിലോമീറ്ററും പൂര്‍ത്തിയായി.കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ പൂഞ്ചോല മുതല്‍ ഇഞ്ചിക്കുന്നുവരെ ഒന്‍പത് കിലോമീറ്ററിലാണ് വേലിനിര്‍മാണം. വെറ്റിലച്ചോല വരെയുള്ള ആറുകിലോമീറ്ററുംപൂര്ത്തിയായി.കരിമ്പയില്‍ ഗ്രാമ പഞ്ചായത്ത് അനു വദിച്ച ഫണ്ടും വാച്ചര്‍മാരെയും ഉപയോഗിച്ചാണ് വേലിയുടെ പരിപാലനം നടത്തുന്നത്. തച്ചമ്പാറയില്‍ മൂന്ന് കിലോമീറ്റര്‍ ദൂരത്തില്‍ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തിലുള്ള ജനകീയ സമിതിയാണ് തൂക്കുവേലി പരിപാലിക്കുന്നത്.ഇവിടെ ബാക്കിയുള്ള ഭാഗത്തെ വേലിയുടെ പരിപാലനം വനംവകുപ്പും നടത്തുന്നു.ജനകീയ സമിതി രൂപീകരിക്കാനു ള്ള നടപടികളിലാണ്.
കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ വനംവകുപ്പ് തന്നെയാണ് തൂക്കുവേലി പരിപാലിക്കു ന്നത്. അതേസമയം സൗരോര്‍ജ്ജ തൂക്കുവേലി പ്രവര്‍ത്തനസജ്ജമായ ഇടങ്ങളില്‍ കാട്ടാ നശല്ല്യത്തിന് അയവുവന്നിട്ടുണ്ട്. നിലവില്‍ കരിമ്പ പഞ്ചായത്തിലെ കരിമലഭാഗങ്ങളി ലാണ് കാട്ടാനശല്ല്യമുള്ളത്. വാക്കോടന്‍ ഭാഗങ്ങളില്‍ പുലിഭീതിയുണ്ട്. പുലിയെ പിടികൂ ടുന്നതിനായി പൂഞ്ചോലഭാഗത്ത് കൂടുവെച്ച് വനംവകുപ്പ് കാത്തിരിപ്പ് തുടരുകയാണ്. കാമറനിരീക്ഷണവും നടത്തുന്നുണ്ട്.
