കോട്ടോപ്പാടം : മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളേജ് ജേര്‍ണലിസം ഡിപ്പാര്‍ട്ട്മെന്റ് എക്സ്റ്റന്‍ഷന്‍ പരിപാടിയുടെ ഭാഗമായി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെ ക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി വാര്‍ത്ത വായന മത്സരം സംഘടിപ്പിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ എം.പി സാദിക്ക് ഉദ്ഘാടനം ചെയ്തു.സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ശബ്ദ,വെളിച്ച സംവിധാനങ്ങളോടെ ഒരുക്കിയ ന്യൂസ്റൂമിലായിരുന്നു മത്സരം. വിവിധ വിഭാഗങ്ങളില്‍ നിന്നായി 15പേര് പങ്കെടുത്തു.എ.എസ് വഫ, പി.സനിയ, കെ.ഫഹീം എന്നിവര്‍ യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങള്‍ നേടി.ജേര്‍ണലിസം വിഭാഗം മേധാവി കെ.നഷ്രിയ, സി.പി വിജയന്, ആര്.എസ് ലക്ഷ്മി, കെ. എസ് ശരണ്യ എന്നിവര്‍ നേതൃത്വം നല്കി.ബാബു ആലായന്‍, കെ.എം ഷാനി, കെ.നൗഫല്‍, എം.നൂറുദീന്‍, സിനു സൈസണ്‍, അബ്ദുള്‍ റഷീദ് എന്നിവര്‍ സംസാരിച്ചു.
