മണ്ണാര്‍ക്കാട്: ഭാഷാപഠനത്തിലെ ആഗോള സാധ്യതകള്‍ വിദ്യാര്‍ഥികള്‍ തിരിച്ചറിയ ണമെന്ന് നൈജിരിയയിലെ യോബേ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രൊഫസറും ഇഖ്റ ഫൗണ്ടേഷന് ചെയര്‍മാനുമായ ഡോ.ടി.വി സഈദ്. അറബി- ഇംഗ്ലീഷ് തുടങ്ങിയ ലോക ഭാഷകള്‍ പഠിക്കുന്നതിലൂടെ ലോകത്തെ ഏതൊരു രാജ്യത്തും ഉന്നത തൊഴില്‍ മേഖ ലയില്‍ ജോലി നേടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.മണ്ണാര്‍ക്കാട് എം. ഇ.എസ് കല്ലടി കോളേജില്‍ അറബിക് ആന്‍ഡ് ഇസ്ലാമിക് ഹിസ്റ്ററി വിഭാഗം സംഘടിപ്പിച്ച എറുഡൈറ്റ് ലക്ചറര്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കൊളോണി യല്‍ ഭരണത്തില്‍ എല്ലാ ഭാഷകളോടും അനുഭാവം പുലര്‍ത്തിയതുകൊണ്ടാണ് ആഫ്രി ക്കന്‍ രാജ്യങ്ങളില്‍ ഇന്ന് ഗ്രാമീണ ജനത പോലും ഇംഗ്ലീഷ്,ഫ്രഞ്ച് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്നത്.അതവരുടെ സാമൂഹിക പുരോഗതിയില്‍ വലിയ മാറ്റമാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ടി.കെ ജലീല്‍ അധ്യക്ഷനായി.ഡോ.ടി.സൈനുല്‍ ആബിദ്, ഡോ.എം.ഫൈസല്‍ ബാബു, സി.കെ മുഷ്താഖ്, ടി.മുഹമ്മദ് സ്വാലിഹ്, പി.കെ ഷിബിലി, വി.ജാബിര്‍, അഹ്സാബ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എ.എംഷിഹാബ് ടി.സുബൈര്‍ എന്നിവര്‍ സംസാരിച്ചു.
