മണ്ണാര്‍ക്കാട്: നഗരസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കളെ പ്രഖ്യാപിച്ചു. മുഹമ്മദ് നവാസ് (വാര്‍ഡ് 2-കുളര്‍മുണ്ട), അനീസ് ഗസല്ഫര് (വാര് ഡ് 3-ചോമേരി), ഷക്കീന പൊട്ടച്ചിറ (വാര്‍ഡ് 4-കൊടുവാളിക്കുണ്ട്), എ.പി ഷീബ (വാര്‍ഡ് 5-പെരിഞ്ചോളം), ഷീബ (വാര്‍ഡ് 6-ഉഭയമാര്‍ഗം), ചന്ദ്രശേഖരന് (വാര്‍ഡ് 7-അരകുര്‍ശ്ശി), സൗമ്യ കാര്ത്തികേയന് (വാര്‍ഡ് 8-വടക്കേക്കര), വിഷ്ണുദാസ് (വാര്‍ഡ് 9-തെന്നാരി), പുഷ്പാവതി പ്രഭാകരന് (വാര്‍ഡ് 10-അരയംകോട്), സവാദ് (വാര്‍ഡ് 11-വടക്കുമണ്ണം), സുമലത (വാര്‍ഡ് 13-ആണ്ടിപ്പാടം), മുഹമ്മദ് ഇബ്രാഹിം (വാര്‍ഡ് 14-നെല്ലിപ്പുഴ), ഹസ്സന് മുഹമ്മദ് (വാര്‍ഡ് 14- ആല്‍ത്തറ), അഭിനന്ദ് (വാര്‍ഡ് 16-തോരാപുരം), സി.പി. പുഷ്പാനന്ദ് (വാര്‍ഡ് 17-വിനായക നഗര്‍), പി.ആര് സന്ധ്യ (വാര്‍ഡ് 18-പാറപ്പുറം), റെജീന ബാനു (വാര്‍ഡ് 19-നാരങ്ങപ്പറ്റ),കദീജ (വാര്‍ഡ് 20-നായാടിക്കുന്ന്), ഷഹീദ (വാര്‍ഡ് 21-ചന്തപ്പടി), ബിന്ദു (വാര്‍ഡ് 22-കോടതിപ്പടി), ശ്രീജമോള്‍ (വാര്‍ഡ് 23-മുണ്ടേക്കരാട്), പി.എസ് അഞ്ജു (വാര്‍ഡ് 24- നമ്പിയംപടി), ഷൈലജ കല്ലിങ്കല്‍ (വാര്‍ഡ് 25-ഗോവിന്ദപുരം), കെ.പി രവി കുമാര്‍ (വാര്‍ഡ് 26-കാഞ്ഞിരംപാടം), ഷംല (വാര്‍ഡ് 27-ഒന്നാമൈല്‍), എസ്.അജയ കുമാര്‍ (വാര്‍ഡ് 28-കാഞ്ഞിരം), കെ.ആര് സിന്ധു (വാര്‍ഡ് 29-പെരിമ്പടാരി), ഷാജഹാന് (വാര്‍ഡ് 30- നമ്പിയംകുന്ന്). മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന തെര ഞ്ഞെടുപ്പ് കണ്വെന്ഷന് കെ.പ്രേംകുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എല്‍.ഡി. എഫ്. നേതാക്കളായ ജോസ് ബേബി, പൊറ്റശ്ശേരി മണികണ്ഠന്, യു.ടി രാമകൃഷ്ണന്, എന്‍.കെ നാരായണന്‍കുട്ടി, കെ. മന്‍സൂര്‍, ടി.ആര് സെബാസ്റ്റ്യന്‍, സദഖത്തുള്ള പടലത്ത്, ബാലന് പൊറ്റശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.
