കുമരംപുത്തൂര്‍: കുമരംപുത്തൂര്‍ പഞ്ചായത്തില്‍ തദ്ദേശതെരഞ്ഞെടുപ്പിനുള്ള എല്‍.ഡി. എഫ്. ചുങ്കം എ.എസ്. ഓഡിറ്റോറിയത്തില്‍ നടന്ന കണ്വെന്ഷന് സിപിഐ സംസ്ഥാ നകൗണ്സിലംഗം കെ.പി. സുരേഷ് രാജ് ഉദ്ഘാടനം ചെയ്തു. മറ്റു എല്‍ഡിഎഫ് നേതാക്ക ളായ എന്‍.കെ. നാരായണന്‍കുട്ടി, എ.കെ. അബ്ദുള്‍ അസീസ്, എന്‍. മണികണ്ഠന്, ഐല ക്കര മുഹമ്മദാലി, ശ്രീരാജ് വെള്ളപ്പാടം, അഡ്വ. രാജീവ് നടക്കാവില്‍ എന്നിവര്‍ സംസാ രിച്ചു.സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനവും കണ്‍വെന്‍ഷനും നടത്തി. സ്ഥാനാര്‍ഥികള്‍: ഖാദര്‍ കുത്തനിയില്‍ (വാര്‍ഡ് 1 -നെച്ചുള്ളി), വനജകുമാരി ( രണ്ട്- മൈലാമ്പാടം), ഷീബ പള്ളിയാലില്‍ ( മൂന്ന്- വെള്ളപ്പാടം), എ. കുമാരന് ( നാല്- പയ്യനെടം), എം.കെ മുഹമ്മദ് റാഫി (അഞ്ച്- എടേരം), സ്്മിത ( ആറ്- അക്കിപ്പാടം), ടി.കെ. മുഹമ്മദ് ഷമീര്‍ (എട്ട്-ചുങ്കം), കെ.എന്‍. മിനി (ഒന്‍പത്-വടക്കേമഠം), പി. രജനി (10-ചക്കരകുളമ്പ് ), വിനീത (11-പറമ്പുള്ളി), എ. ജയമുകുന്ദന്‍ (12-ചങ്ങലീരി), എം. റജീന (13 -മോതിക്കല്‍), സത്യപ്രകാശ് (14-ഞെട്ടരക്കടവ് ), ഫാത്തിമത് തസ്്നിയ (15-വേണ്ടാംകുര്ശ്ശി), ജി.സുരേഷ് കുമാര്‍ (16-കുളപ്പാടം), ഷിജി ആഴ്വാഞ്ചേരി (17- അരിയൂര്‍), അസ്മ അസൈനാര്‍ ( 18-പുന്നപ്പാടം), കെ.കെ. കുമാരന് (19-സൗത്ത് പള്ളിക്കുന്ന്), ജംഷീല (20-കുന്നത്തുള്ളി). ദീപ (21-പുത്തില്ലം).
