തെങ്കര:വാളക്കര മൂത്താര് കാവില്‍ പൂരാഘോഷത്തിന് ഇന്നലെ വൈകീട്ട് കൊടി യേറി.ക്ഷേത്രം തന്ത്രി ഡോ.ടി.എസ് വിജയന്,മേല്‍ശാന്തി വേലായുധന് എന്നിവരുടെ കാര്‍മികത്വത്തില്‍ ചേലക്കോട്ടില്‍ കൃഷ്ണദാസ് കൊടിയേറ്റി.എല്ലാദിവസവും രാവിലെയും വൈകീട്ടും വിശേഷാല്പൂജകളുണ്ടാകും.ഇന്ന് വൈകീട്ട് ആറിന് പുല്ലി ശ്ശേരി മഹാവിഷ്ണുക്ഷേത്ര ഭജനസമിതിയുടെ ഭജനാമൃതമുണ്ടാകും. ബുധനാഴ്ച വൈകിട്ട് 6.30ന് പ്രകാശ് പുല്ലിശ്ശേരിയുടെ പ്രഭാഷണം, വ്യാഴാഴ്ച വൈകിട്ട് ഏഴിന് കലാമണ്ഡലം അഭിജോഷും സംഘവും അതവതരിപ്പിക്കുന്ന ചാക്യാര്‍ക്കൂത്തും നടക്കും. ശനിയാഴ്ച വൈകിട്ട് ഉണര്‍വ് കൈകൊട്ടിക്കളിയും മറ്റും കേരളീയ കലാരൂപങ്ങളുടെയും അവതരണമുണ്ടാകും. ഞായറാഴ്ച വൈകിട്ട് കൃഷ്ണാര്‍പ്പണം ടീമിന്റെ തിരുവാതിരക്കളി, 7.30ന് കൊച്ചിന് ഗോള്‍ഡന്‍ ബീറ്റസിന്റെ ഗാനമേളയും നടക്കും. തിങ്കളാഴ്ച വൈകിട്ട്് ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍ നൃത്തപരിപാടികളും ചൊവ്വാഴ്ച ഷൊര്‍ണൂര്‍ രാമചന്ദ്ര പുലവരും സംഘവും അവതരിപ്പിക്കുന്ന തോല്പ്പാവക്കൂത്തുമുണ്ടാകും. ബുധനാഴ്ച വൈകിട്ട് 7.30ന് വിഷ്ണു അലനല്ലൂരിന്റെ മ്യൂസിക് നൈറ്റുണ്ടാകും. വ്യാഴാഴ്ച വൈകിട്ട് കൂട്ടുവിളക്കും ചുറ്റുവിളക്കും ഗജവീര അകമ്പടിയോടെ ക്ഷേത്രപ്രദക്ഷിണവുമു ണ്ടാകും.ഏഴിന് റോക്ക് ക്രിയേഷന് മ്യൂസിക്കിന്റെ സംഗീതപരിപാടിയും നടക്കും.താലപ്പൊലി ദിനമായ വെള്ളിയാഴ്ച രാവിലെ വിശേഷാല്‍ പൂജകള്‍, ഉച്ചയ്ക്ക് രണ്ടിനുശേഷം പണ്ടാരതൈലം എഴുന്നള്ളിപ്പ്, മൂന്നിനുശേഷം വേല എഴുന്നള്ളിപ്പും നടക്കും. ദേവസ്വം വേല, പടിഞ്ഞാറന്വേല, വടക്കന്വേല, കിഴക്കന്വേല, തെക്കന്വേല, കൊറ്റിയോട് ദേശവേല എന്നിവ നഗരപ്രദക്ഷിണം നടത്തി ആറിന് ക്ഷേത്രസന്നിധിയിലെത്തിച്ചേരും.6.30ന് തായമ്പകയുമുണ്ടാകും. പഞ്ചാരിമേളം, ശിങ്കാരിമേളം, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയും നടക്കും.ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമുതല്‍ താലമെടുപ്പ്, പരിവാരപൂജ, ആറിന് ചവിട്ടുകളിയുമുണ്ടാകും. 11ന് പൂരത്തിന് കൊടിയിറങ്ങുമെന്ന് ക്ഷേത്രസംരക്ഷണസമിതി പ്രസിഡന്റ് പി. ധര്മ്മപുത്രന്, സെക്രട്ടറി സുധീഷ് കാവുങ്ങല്‍, കപില്‍ദേവ് സ്രാമ്പിക്കല്‍ തുടങ്ങിയവര്‍ അറിയിച്ചു.
