എടത്തനാട്ടുകര: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന വോട്ടര്‍പട്ടിക തീവ്രപരിഷ്കരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിദ്യാര്‍ഥികളില്‍ അവ ബോധം സൃഷ്ടിക്കുന്നതിനായി എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മണ്ണാര് ക്കാട് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് വിഭാഗവുമായി സഹകരിച്ച് നടത്തിയ ബോ ധവല്ക്കര പരിപാടി മികച്ച ബി.എല്‍.എ.ഒയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച പി. കെ മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. വോട്ടര്‍ പട്ടിക പുതുക്കുന്നതിന്റെ ആവശ്യ കത, എസ്.ഐ.ആര്. അപേക്ഷ പൂരിപ്പിക്കല്‍, ബി.എല്‍.ഒ. ആപ്പില്‍ വരുന്ന വിവരങ്ങള്‍ ചേര്‍ക്കുന്നവിധം എന്നിവയില്‍ വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്കി. സ്കൂള്‍ പ്രധാ ന അധ്യാപകന് കെ.എ അബ്ദുമനാഫ് അധ്യക്ഷനായി. ലിറ്റില്‍ കൈറ്റ്സ് മെന്റര്‍മാരായ എ.സുനിത, എം.ജിജേഷ്, സീനിയര്‍ അസിസ്റ്റന്റ് ഹംസക്കുട്ടി സലഫി, അധ്യാപകരായ വി.പി അബൂബക്കര്‍, കെ.ടി സിദ്ദീഖ്, വി.ജാനകി, കെ.യൂനുസ് സലീം, സി.ബഷീര്‍, പി.ബല്‍ക്കീസ് ഇബ്രാഹിം, പി.അബ്ദുസ്സലാം, ബി.എല്‍.ഒമാരായ എം.കെ ഉമൈമുത്തല് അസ്ലാമിയ, ഫാമിത, കെ.ലുഖ്മാന്, പി.ഷംസുദ്ദീന് എന്നിവര്‍ പങ്കെടുത്തു. പരിശീലനം ലഭിച്ചതിനുസരിച്ച് കെ.ഫിനാസ്,കെ.ഫിനാസ്, കെ.ദിഫ്ല, കെ. ജസ ഫാത്തിമ, പി. നദീം, പി. നസീഫ്, ഒ. അലൂഫ് അന്‍വര്‍, സി.വി. നന്ദകിഷോര്‍, വി.ടി. യാസീന്‍, ഹാദി ശസിന്, പി. നദ നസ്രിന്, നശ് വ എന്നിവര്‍ ബി.എല്‍.ഒ മാരോടൊപ്പം ഫീല്‍ഡില്‍ പ്രവര്‍ത്തിച്ചു വരുന്നതായി ബന്ധപ്പെട്ടഅധികൃതര്‍ അറിയിച്ചു.
