മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 21 വാര്‍ഡില്‍ 11 ല്‍ മുസ്ലിം ലീഗും, ഒന്‍പത് സീറ്റില്‍ കോണ്‍ ഗ്രസും, ഒരു വാര്‍ഡില്‍ സി.എം.പിയുമാണ് മത്സരിക്കും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍ ഷംസുദ്ദീന് എം.എല്‍.എയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. വാര്‍ഡ് 1 നെച്ചുള്ളി: ശിഹാബ് നെച്ചുള്ളി, 2 മൈലാമ്പാടം: ഡി. വിജയ ലക്ഷ്മി, 3 വെള്ളപ്പാടം: നൗഷാദ് വെള്ളപ്പാടം, 4 പയ്യനെടം: ഗോപാലകൃഷ്ണന്, 6 അക്കിപ്പാടം: ഷീബ ആഴ് വാഞ്ചേരി, 7 മൈലംകോട്: വാളിയാടി അസ്കര്‍ അലി, 8 ചുങ്കം: ജേക്കബ് മാസ്റ്റര്‍, 9 വടക്കേമഠം: വിനീത ബാബു, 10 ചക്കരകുളമ്പ്: ഷഹര്ബാന്. എം, 11 പറമ്പുള്ളി: ശ്രീലത.സി, 12 ഷാഫി പറിഞ്ഞാറ്റി, 13 മോതിക്കല്‍: ഷമീറ അഷറഫ്, 14 ഞെട്ടരക്കടവ്: കെ.പി ഹംസ, 15 വേണ്ടാംകുറുശ്ശി: റഹ്മത്ത് മല്ലിയില്‍, 16 കുളപ്പാടം: ജിജു. എന്‍.വി, 17 അരിയൂര്‍: ഷറീന.സി, 18 പുന്നപ്പാടം: ടി.കെ ആലിസ് ടീച്ചര്‍, 19 പള്ളിക്കുന്ന് സൗത്ത്: മണികണ്ഠന് മണ്ണാറോട്ടില്, 20 കുന്നത്തുള്ളി: ഫാത്തിമാബി പാറക്കല്ലി, 21 പുത്തില്ലം: ഷഹന അസീസ് എന്നിവരാണ് യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍.
ചുങ്കം എ.എസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അസീസ് പച്ചീരി അധ്യക്ഷ നായി. കെ.ഫിലിപ്പ് സ്വാഗതം പറഞ്ഞു.യു.ഡി.എഫ് മണ്ഡലം ചെയര്മാന് റഷീദ് ആലാ യന്‍, ഡി.സി.സി സെക്രട്ടറി പി. അഹമ്മദ് അഷ്റഫ് എന്നിവര്‍ മുഖ്യപ്രഭാഷണം നട ത്തി.യു.ഡി.എഫ് നേതാക്കളായപൊന്പാറ കോയക്കുട്ടി,പി.മുഹമ്മദാലി അന്‍സാരി, ബേബി രാജ്, അബു വറോടന്‍, കെ.കെ ബഷീര്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങ ളായ മുസ്തഫ വറോടന്‍, പി. എം നൗഫല്‍ തങ്ങള്‍, സഹദ് അരിയൂര്‍ പ്രസംഗിച്ചു. വൈശ്യ ന് മുഹമ്മദ്, എം.മമ്മദ് ഹാജി, പി.കെ സൂര്യകുമാര്‍ ശശിധരന് എടത്തൊടി, എം.ജെ തോമസ് മാസ്റ്റര്‍, പി.എം.സി പൂക്കോയ തങ്ങള്‍, വി.കെ അബൂബക്കര്‍, റഷീദ് തോട്ടാ ശ്ശേരി, കബീര്‍ മണ്ണറോട്ടില്‍, ഹുസൈന് കക്കാടന്‍, സജീബ്, എം.കെ രാമചന്ദ്രന് നായര്‍, കെ.കെ ലക്ഷ്മിക്കുട്ടി, റസീന വറോടര്, മേരി സന്തോഷ്, സിദ്ദീഖ് മല്ലിയില്‍, ഷറഫു ചങ്ങലീരി, ശരീഫ് പച്ചീരി തുടങ്ങിയവര്‍ പങ്കെടുത്തു.
